ബാലവേല ഉന്മൂലനം ചെയ്യാൻ നാം ആഗ്രഹിക്കുന്നുവെങ്കിൽ നമുക്ക് അതിൽ പങ്കാളിയാകാൻ കഴിയില്ല. എന്നു നാം തിരിച്ചറിയണം. എപ്പോഴാണ് നാം പങ്കാളികളാകുന്നത് എന്നും. ഉദാഹരണത്തിന് ബാലവേല ചെയ്യുന്നവർ ഉൾപ്പെട്ടിട്ടുള്ള ഉൽപ്പന്നങ്ങൾ നാം വാങ്ങുമ്പോൾ; സ്കൂളിൽ പോകുന്നതിനുപകരം ജോലി ചെയ്യുന്ന ചൂഷിതരായ കുട്ടികൾ അതിന്റെ പിന്നിലുണ്ട് എന്നറിയണം. നാം ധരിക്കുന്ന വസ്ത്രങ്ങളുടെയും കഴിക്കുന്ന ഭക്ഷണത്തിന്റെയും പിന്നിൽ അവരുണ്ട് എന്ന് മനസ്സിലാക്കുമ്പോൾ നമുക്ക് എങ്ങനെ ഭക്ഷണം കഴിക്കാനും വസ്ത്രം ധരിക്കാനും കഴിയും? കുറ്റകൃത്യത്തിൽ പങ്കാളിയാകാതിരിക്കുന്നതിന് ആവശ്യമായ ഒന്നാമത്തെ പ്രവൃത്തി നാം വാങ്ങുന്ന വസ്തുവിനെക്കുറിച്ചുള്ള അവബോധമാണ്. ഈ ഉൽപന്നങ്ങൾ എവിടെനിന്നു വരുന്നു എന്ന് മനസ്സിലാക്കലാണ്. വ്യക്തികൾ എന്ന നിലയിൽ നമുക്ക് ഏറെയൊന്നും ചെയ്യാനാവില്ല എന്ന് ചിലർ പറയും. ശരിയാണ്. പക്ഷേ നാമോരോരുത്തർക്കും ഓരോ തുള്ളി വീതം ആകാൻ കഴിയും. ഒരുമിക്കുമ്പോൾ അനേകം തുള്ളികൾ. അത് ഒരു കടൽ ആയിത്തീരും!
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular