കാഴ്ച്ച സംരക്ഷിക്കാൻ ജാഗ്രത വേണം
കണ്ണിൽ നിന്ന് തലച്ചോറിലേക്ക് ദൃശ്യങ്ങൾ എത്തിക്കുന്ന ഞരമ്പിന് തകരാർ സംഭവിക്കുന്നത് മൂലം വരുന്ന നേത്രരോഗമാണ് ഗ്ലോക്കോമ. കഠിനമായ തലവേദന, കണ്ണ് വേദന, മങ്ങിയ കാഴ്‌ച, കണ്ണിന് ചുവപ്പ് നിറം എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ. പുതിയ പഠനങ്ങൾ പ്രകാരം, ഉറക്കക്കുറവ് ഗ്ലോക്കോമ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. BMJ ഓപ്പൺ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ഗ്ലോക്കോമ ഏത് പ്രായക്കാരെയും ബാധിക്കാവുന്നതാണ്.