ക്രൈസ്തവ സമൂഹത്തിന് നന്ദി പറഞ്ഞ് ബംഗ്ലാദേശ് പ്രധാനമന്ത്രി 

Date:

ന്യൂനപക്ഷമെങ്കിലും രാജ്യത്തിന് നൽകിയ സംഭാവനകളെപ്രതി ക്രൈസ്തവ സമൂഹത്തിന് നന്ദി പറഞ്ഞ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന.

ധാക്ക: ന്യൂനപക്ഷമെങ്കിലും രാജ്യത്തിന് നൽകിയ സംഭാവനകളെപ്രതി ക്രൈസ്തവ സമൂഹത്തിന് നന്ദി പറഞ്ഞ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ക്രിസ്മസ് ആശംസകൾ നേരാനെത്തിയ ബംഗ്ലാദേശിലെ ക്രൈസ്തവ സഭകളുടെ (ബംഗ്ലാദേശ് യുണൈറ്റഡ് ക്രിസ്റ്റ്യൻ കമ്മ്യൂണിറ്റി) പ്രതിനിധി സംഘത്തെ അഭിസംബോധന ചെയ്യവേയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. യേശുക്രിസ്തു പകർന്നുതന്നത് മനുഷ്യർക്കെല്ലാം നന്മ ചെയ്യണമെന്ന പാഠമാണെന്ന വാക്കുകളോടെ, രാജ്യത്തെ ക്രൈസ്തവ സമൂഹത്തിന് ക്രിസ്മസ് ആശംസകൾ അർപ്പിക്കുകയും ചെയ്തു പ്രധാനമന്ത്രി.

ബംഗ്ലാദേശിലെ എല്ലാ ക്രൈസ്തവർക്കും ഞാൻ ക്രിസ്മസ് ആശംസകൾ നേരുന്നു. യേശുക്രിസ്തു ഭൂമിയിൽ വന്നത് നീതിയും സമാധാനവും സ്ഥാപിക്കാനാണ്. ഞാൻ അദ്ദേഹത്തെ ആദരവോടെ അനുസ്മരിക്കുന്നു. മനുഷ്യനുവേണ്ടി നന്മ ചെയ്യാൻ യേശുക്രിസ്തു നമ്മെ പഠിപ്പിച്ചു. നമ്മുടെ രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുർ റഹ്‌മാൻപോലും അതിൽ വിശ്വസിച്ചിരുന്നു,’ മുജീബുർ റഹ്‌മാന്റെ മകൾകൂടിയായ ഷെയ്ഖ് ഹസീന വ്യക്തമാക്കി.

ബംഗ്ലാദേശിലെ എല്ലാ വിശ്വാസികൾക്കും സാഹോദര്യത്തോടെ ഒരുമിച്ച് ജീവിക്കുന്നവരാണെന്നും പ്രധാനമന്ത്രി പറഞ്ഞു: ‘ബംഗ്ലാദേശികളെല്ലാം ഒരേ മതത്തിൽ വിശ്വസിക്കുന്നവരല്ല. എല്ലാവരുടെയും ക്ഷേമത്തിനുവേണ്ടിയാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. ഓരോ വ്യക്തിക്കും തുല്യ അവകാശങ്ങളുള്ള ഒരു രാജ്യത്തിന്റെ ആത്മാവോടെയാണ് ഞങ്ങൾ ബംഗ്ലാദേശ് കെട്ടിപ്പടുക്കുന്നത്. ഈ സന്ദർഭത്തിൽ രാജ്യത്തിന് ക്രൈസ്തവർ നൽകിയ സംഭാവനകളെ ഞാൻ അഭിനന്ദിക്കുന്നു.’

സർക്കാർ സ്ഥാപനമായ ‘ക്രിസ്ത്യൻ റിലീജിയസ് വെൽഫെയർ ട്രസ്റ്റി’ന്റെ പിന്തുണയോടെ ‘ബംഗ്ലാദേശ് യുണൈറ്റഡ് ക്രിസ്ത്യൻ കമ്മ്യൂണിറ്റി’ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തിൽ 200ൽപ്പരം പേരാണ് പങ്കെടുത്തത്. കോവിഡ് പ്രോട്ടോക്കോൾ നിലവിലുള്ളതിനാൽ ഷെയ്ഖ് ഹസീനയുടെ പങ്കാളിത്തം ഓൺലൈനിലൂടെയായിരുന്നു. ബംഗ്ലാദേശിലെ ക്രിസ്ത്യൻ സമൂഹത്തോട് കാണിക്കുന്ന ശ്രദ്ധയെപ്രതി ബംഗ്ലാദേശ് കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷൻ ധാക്ക ആർച്ച്ബിഷപ്പ് ബിജോയ് എൻ. ക്രൂസ് പ്രധാനമന്ത്രിക്ക് നന്ദി അർപ്പിച്ചു.

രാജ്യത്തെ ക്രിയാത്മകമായി മുന്നോട്ടുനയിക്കാൻവേണ്ടി അദ്ദേഹം പ്രാർത്ഥനകൾ നേരുകയും ചെയ്തു. ഇന്ത്യാ- പാക് വിഭജനത്തിനുമുമ്പ് അഖണ്ഡ ഭാരതത്തിന്റെയും പിന്നിട് പാക്കിസ്ഥാന്റെയും (കിഴക്കൻ പാക്കിസ്ഥാൻ) ഭാഗമായിരുന്ന ബംഗ്ലാദേശ് 1971ൽ സ്വാതന്ത്ര്യം നേടി സ്വതന്ത്ര രാജ്യമായി മാറി. ഏതാണ്ട് 400 വർഷംമുമ്പ് പോർച്ചുഗീസ് മിഷണറിമാരിലൂടെയാണ് ഇവിടെ ക്രിസ്തീയ വിശ്വാസം എത്തിയത്. മുസ്ലീം ഭൂരിപക്ഷ രാജ്യമായ (91%) ഇവിടത്തെ ക്രൈസ്തവ ജനസംഖ്യ അര ശതമാനത്തിലും താഴെയാണ്. ഇതിൽ പകുതി കത്തോലിക്കരും പകുതി ്രൊട്ടസ്റ്റന്റ് സഭാംഗങ്ങളുമാണ്.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ പോസ്റ്റർ പ്രതിഷേധം

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ...

പാലാ ജൂബിലി ടാബ്ലോ മത്സരം

പാലാ ജൂബിലി ടാബ്ലോ മത്സരത്തിനു ആകർഷക സമ്മാനങ്ങൾ എല്ലാ ടീമിനും (ബി...

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം

ലക്ഷദ്വീപിനെ എതിരില്ലാത്ത പത്ത് ഗോളിന് തോല്‍പ്പിച്ചു. ജയത്തോടെ ഫൈനല്‍ റൗണ്ട് പ്രതീക്ഷകള്‍...