ആക്രമണത്തിൽ വിദ്യാർത്ഥിയുടെ ഇടതുകൈയുടെ മൂന്ന് വിരലുകൾ അറ്റുപോയി. തടയാൻ ശ്രമിച്ച പിതാവിനെയും ആക്രമിച്ചു
ചെന്നൈ: പരീക്ഷ എഴുതാൻ ബസിൽ പോവുകയായിരുന്ന ദലിത് വിദ്യാർത്ഥിക്കുനേരെ ആക്രമണം. 11-ാം ക്ലാസ് വിദ്യാർത്ഥിയാണ് ആക്രമണത്തിന് ഇരയായത്. മൂന്ന് ആൺകുട്ടികൾ ബസ് തടഞ്ഞുനിർത്തി വിദ്യാർത്ഥിയെ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോയി ആക്രമിച്ചതായി പോലീസും ദൃക്‌സാക്ഷികളും പറഞ്ഞു. ആക്രമണത്തിൽ വിദ്യാർത്ഥിയുടെ ഇടതുകൈയുടെ മൂന്ന് വിരലുകൾ അറ്റുപോയി. തടയാൻ ശ്രമിച്ച പിതാവിനെയും ആക്രമിച്ചു. പിതാവ് തലയ്ക്ക് ഉൾപ്പെടെ പരുക്കേറ്റു. തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലാണ് സംഭവം.