കണ്ണൂരും എറണാകുളത്തും പുതിയ സെക്രട്ടറിമാര്‍ വരും
സിപിഐഎം ജില്ലാ സെക്രട്ടറിമാര്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായതോടെ പുതിയ സെക്രട്ടറിമാരെ തെരഞ്ഞെടുക്കേണ്ടി വരും. അന്തരിച്ച എ.വി റസലിന് പകരക്കാരനായി കോട്ടയത്തും പുതിയ ജില്ലാ സെക്രട്ടറിയെ കണ്ടെത്തണം. കണ്ണൂരില്‍ ടി.വി രാജേഷ്, എറണാകുളത്ത് എസ് സതീഷ്, കോട്ടയത്ത് ടി ആര്‍ രഘുനാഥ് എന്നിവര്‍ക്കാണ് സാധ്യത. മധുര പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷമാകും പുതിയ സെക്രട്ടറിമാരുടെ തെരഞ്ഞെടുപ്പ്.