രാമപുരം: പാലാ രൂപത യുവജന പ്രസ്ഥാനം SMYM – KCYM പാലാ രൂപതയുടെ വനിതാദിനാഘോഷം രാമപുരം യൂണിറ്റിന്റെയും, രാമപുരം ഫൊറോനയുടെയും നേതൃത്വത്തിൽ നടത്തപ്പെട്ടു. പ്രശസ്ത പിന്നണി ഗായിക എലിസബത്ത് എസ്. മാത്യു ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. പാലാ രൂപത യുവജന പ്രസ്ഥാനത്തിന്റെ ജോയിന്റ് ഡയറക്ടർ സിസ്റ്റർ നവീന സിഎംസി, ആനിമേറ്റർ സിസ്റ്റർമാരായ സിസ്റ്റർ നിർമ്മൽ തെരേസ് എസ് എം സി, സിസ്റ്റർ ബ്ലസി ഡി എസ് ടി എന്നിവർ ചേർന്ന് ഉദ്ഘാടന കർമ്മം നിർവഹിച്ച പരിപാടിക്ക് പാലാ രൂപത യുവജന പ്രസ്ഥാനത്തിന്റെ വൈസ് പ്രസിഡന്റ് ബിൻനാ സിബി സ്വാഗതം ആശംസിച്ചു സംസാരിച്ചു. വെല്ലുവിളികൾ നിറഞ്ഞ ജീവിതത്തിലും സന്തോഷം കണ്ടെത്തുവാൻ നമുക്ക് ഓരോരുത്തർക്കും സാധിക്കും എന്ന് തന്റെ വാക്കുകളിലൂടെ എലിസബത്ത് പങ്കുവച്ചു. പാലാ രൂപത യുവജന പ്രസ്ഥാനത്തിന്റെ ഡയറക്ടർ റവ. ഫാ. മാണി കൊഴുപ്പൻകുറ്റി, പ്രസിഡൻ്റ് അൻവിൻ സോണി, രാമപുരം ഫൊറോന – യൂണിറ്റ് ഡയറക്ടർ റവ.ഫാ. ജോൺ മണാങ്കൽ, പ്രസിഡൻ്റുമാരായ ഡെലിക്സ്, ഹെലെൻ, ജെഫിൻ, മറ്റ് യൂണിറ്റ് – ഫൊറോന – രൂപത ഭാരവാഹികളും പ്രവർത്തകരും സന്നിഹിതരായിരുന്നു. പ്രസ്തുത പരിപാടിയിൽ പാലാ രൂപതയിലെ യുവ സംരംഭകരെ പരിചയപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
