പ്രഭാത വാർത്തകൾ 2024 മാർച്ച്‌ 06

spot_img
spot_img

Date:

spot_img
spot_img

വാർത്തകൾ

  • പാലാ ജനറൽ ആശുപത്രിയ്ക്ക് ബ്രില്യൻ്റ് സ്റ്റഡി സെൻ്റർ എയർപോർട്ട് ചെയറുകൾ കൈമാറി

പാലാ: കെ എം മാണി സ്മാരക ജനറൽ ആശുപത്രിയ്ക്കു ബ്രില്യൻ്റ് സ്റ്റഡി സെൻ്റർ സംഭാവന ചെയ്ത എയർപോർട്ട് ചെയറുകൾ പാലാ മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ ആശുപത്രി സൂപ്രണ്ട് ഡോ അഭിലാഷ് ടി പി യ്ക്ക് കൈമാറി. ആശുപത്രിയിൽ എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഇരിക്കുന്നതിനാവശ്യമായ 20 എയർപോർട്ട് കസേരകളാണ് ബ്രില്യൻ്റ് സ്റ്റഡി സെൻ്റർ ജനറൽ ആശുപത്രിയ്ക്ക് സംഭാവന ചെയ്തത്. ആശുപത്രിയിലെത്തുന്നവർ ഇരിക്കാൻ ആവശ്യമായ കസേരകൾ ഇല്ലാത്തതിനാൽ ഏറെ ബുദ്ധിമുട്ടിയിരുന്നു. ഇക്കാര്യം ആശുപത്രി സൂപ്രണ്ട് ഡോ അഭിലാഷ് ടി പി ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ബ്രില്യൻ്റ് സ്റ്റഡി സെൻ്റർ അധികൃതർ കസേരകൾ സംഭാവന ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ ആളുകളുടെ ദുരിതത്തിന് പരിഹാരമായി.

  • ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശര്‍മയ്ക്ക് അപൂർവ റെക്കോർഡ്

ഐസിസിയുടെ എല്ലാ ടൂര്‍ണമെന്‍റുകളിലും ടീമിനെ ഫൈനലിലെത്തിച്ച ആദ്യ ക്യാപ്റ്റനെന്ന റെക്കോര്‍ഡാണ് രോഹിത് സ്വന്തമാക്കിയത്. 2023ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും 2023ലെ ഏകദിന ലോകകപ്പിലും 2024ലെ ടി20 ലോകകപ്പിലും ഇപ്പോള്‍ ചാമ്പ്യൻസ് ട്രോഫിയിലും ഇന്ത്യയെ ഫൈനലിലെത്തിച്ചതോടെയാണ് അപൂര്‍വ നേട്ടം രോഹിത്ത് സ്വന്തമാക്കിയത്.

  • വിവാദങ്ങളും വിഭാഗീയ ചൂടുമില്ലാതെ സിപിഐഎം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി

കേരള രാഷ്ട്രീയത്തെ പ്രകമ്പനം കൊള്ളിക്കുന്ന ചൂടേറിയ രാഷ്ട്രീയ ചർച്ചകൾക്കുള്ള സാധ്യതകൾപോലുമില്ലാതെ സിപിഐ എം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് തുടക്കമായി. 24 ാമത് പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടക്കുന്ന സംസ്ഥാന സമ്മേളനം മുൻകാല സമ്മേളനങ്ങൾപോലെ അല്ല. പ്രധാന രാഷ്ട്രീയ സംവാദങ്ങൾക്കുള്ള വേദിയെന്നതിലപ്പുറം വാദപ്രതിവാദങ്ങൾക്കുപോലും സാധ്യതയില്ലാത്ത സമ്മേളനത്തിനാണ് കൊല്ലത്ത് ആരംഭം കുറിച്ചിരിക്കുന്നത്. 

  • ഇടക്കൊച്ചിയിൽ ഇടഞ്ഞ ആനയെ തളച്ചു

എറണാകുളം ഇടക്കൊച്ചിയിൽ ഇടഞ്ഞ ആനയെ തളച്ചു. രണ്ട് മണിക്കൂറിലധികം നീണ്ട ദൗത്യത്തിനൊടുവിലാണ് ഊട്ടോളി മഹാദേവൻ എന്ന ആനയെ തളച്ചത്. ഉത്സവ എഴുന്നള്ളിപ്പിന് കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്. നിരവധി വാഹനങ്ങളാണ് ആന തകർത്തത്.മൂന്ന് കാർ, ബൈക്ക്, ആനയെ കൊണ്ടുവന്ന ലോറി, സൈക്കിൾ, എന്നിവ ആന തകർത്തു. സമീപത്തുണ്ടായിരുന്ന മതിലിന്റെ ഒരു ഭാ​ഗവും തകർത്തിട്ടുണ്ട്.

  • ജമ്മു കശ്മീരിൽ വൻ ഹിമപാതം

ജമ്മു കശ്മീരിലെ സോനാമാർഗ് മേഖലയിൽ വൻ ഹിമപാതം. ബുധനാഴ്ചയാണ് പ്രദേശത്ത് വൻ ഹിമപാതം ഉണ്ടായത്. സംഭവത്തിൽ ആളപായം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. സാമൂഹിക മാധ്യമങ്ങളിൽ ഹിമപാതത്തിൻറ വീഡിയോകൾ പ്രചരിക്കാൻ തുടങ്ങിയതോടെ പ്രദേശത്തിൻറെ സുരക്ഷയെ സംബന്ധിച്ചുള്ള ആശങ്ക വർധിച്ചു. 

  • വയനാട് ഉരുൾപൊട്ടൽ; ദുരിത ബാധിതരുടെ വായ്പ കേരള ബാങ്ക് എഴുതിത്തള്ളും

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിത ബാധിതരുടെ കൂടുതൽ വായ്പകൾ കേരള ബാങ്ക് എഴുതിത്തള്ളും. 207 വായ്പകളിലായി 3.85 കോടി രൂപയാണ് എഴുതിത്തള്ളുന്നത്. കേരള ബാങ്ക് ചൂരൽമല, മേപ്പാടി ശാഖകളിലേതാണ് വായ്പകൾ. മരണപ്പെട്ടവർ, വീട് നഷ്ട്ടവർ, ദാനം നഷ്ടപ്പെട്ടവർ, സ്ഥാപനം നഷ്ടപ്പെട്ടവർ, കുടുംബാംഗങ്ങൾ നഷ്ടപ്പെട്ടവർ, വഴിയും യാത്ര സൗകര്യവും നഷ്ടപ്പെട്ടവർ ഇങ്ങനെ വിവിധ വിഭാഗങ്ങളിൽ നിന്നായി 207 വായ്പകളാണ് കേരളം ബാങ്ക് എഴുതി തള്ളുന്നത്.

  • കരുവാരകുണ്ടിലെ കടുവയുടെ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് ഉണ്ടാക്കിയ യുവാവിനെതിരെ കേസ്

മലപ്പുറം കരുവാരക്കുണ്ടിൽ കടുവയുടെ ദൃശ്യം പ്രചരിപ്പിച്ചയാൾക്കെതിരെ കേസെടുത്തു. യുവാവ് പറഞ്ഞത് കളവെന്ന് വനം വകുപ്പ്. കടുവയുടെ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് ഉണ്ടാക്കിയതെന്ന് കണ്ടെത്തൽ. ദൃശ്യമാധ്യമങ്ങളെ ഉൾപ്പെടെ തെറ്റിദ്ധരിപ്പിച്ച കരുവാരക്കുണ്ട് സ്വദേശി മണിക്കനാംപറമ്പിൽ ജെറിനെതിരെയാണ് പോലീസ് കേസെടുത്തത്. യുവാവിനെതിരെ വനം വകുപ്പ് കരുവാരകുണ്ട് പോലീസിൽ പരാതി നൽകിയിരുന്നു. കടുവയെ കണ്ടതായി യുവാവ് മാധ്യമങ്ങളോടും പറഞ്ഞിരുന്നു. കരുവാരക്കുണ്ട് ആർത്തല ചായ എസ്റ്റേറ്റിന് സമീപം നേർക്കുനേർ കടുവയെ കണ്ടെന്നായിരുന്നു യുവാവ് പ്രചരിപ്പിച്ചിരുന്നത്.

  • വിസാറ്റിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു

 വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിൻറ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. 04/03/2025 ചൊവ്വാഴ്ച കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഡയറക്ടർ ഡോ. ദിലീപ് കെ അധ്യക്ഷത വഹിച്ചു. സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗവും അതിക്രമങ്ങളും വിദ്യാർത്ഥികൾ ഇടപെട്ട് തുടച്ചുനീക്കണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

  • വിജയപുരം രൂപത പട്ടിത്താനം മേഖല വനിതാദിനാഘോഷം

പാലാ: അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്റെ ഭാഗമായി വിജയപുരം രൂപത പട്ടിത്താനം മേഖലയിലെ ജനകീയ വികസനസമിതി (പീപ്പിൾസ് ഡെവലപ്മെന്റ് കമ്മിറ്റി P D C ) നേതൃത്വം നൽകുന്ന വനിതാദിനാഘോഷം പാലാ ഗ്വാഡലൂപേ മാതാ പാരിഷ് ഹാളിൽ വച്ച് നടക്കുകയാണ്. ലിംഗസമത്വം കൈവരിക്കുന്നതിന് വേഗത്തിലും നിർണ്ണായകവുമായ നടപടികൾ കൈക്കൊള്ളേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നതാണ് പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുക എന്ന അന്താരാഷ്ട്രവിഷയത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. വ്യക്തിപരവും തൊഴിൽപരവുമായ മേഖലകളിൽ സ്ത്രീകൾ നേരിടുന്ന വ്യവസ്ഥാപരമായ തടസ്സങ്ങളും പക്ഷപാതങ്ങളും പരിഹരിക്കുന്നതിന് കൂടുതൽ വേഗവും അടിയന്തരസ്വഭാവവും ഇത് ആവശ്യപ്പെടുന്നു.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related