എറണാകുളം ഇടക്കൊച്ചിയിൽ ഇടഞ്ഞ ആനയെ തളച്ചു. രണ്ട് മണിക്കൂറിലധികം നീണ്ട ദൗത്യത്തിനൊടുവിലാണ് ഊട്ടോളി മഹാദേവൻ എന്ന ആനയെ തളച്ചത്. ഉത്സവ എഴുന്നള്ളിപ്പിന് കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്.
നിരവധി വാഹനങ്ങളാണ് ആന തകർത്തത്.മൂന്ന് കാർ, ബൈക്ക്, ആനയെ കൊണ്ടുവന്ന ലോറി, സൈക്കിൾ, എന്നിവ ആന തകർത്തു. സമീപത്തുണ്ടായിരുന്ന മതിലിന്റെ ഒരു ഭാഗവും തകർത്തിട്ടുണ്ട്.