നൈജീരിയയിലെ ഔച്ചി കത്തോലിക്കാ രൂപതാംഗമായ വൈദികനെയും മേജര്‍ സെമിനാരി വിദ്യാര്‍ത്ഥിയെയും സായുധ സംഘം തട്ടിക്കൊണ്ടുപോയതോടെ തടങ്കലില്‍ കഴിയുന്ന വൈദികരുടെ എണ്ണം നാലായി. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് (മാർച്ച് 3) ഏറ്റവും അവസാനത്തെ തട്ടിക്കൊണ്ടുപോകല്‍ നടന്നത്. എഡോ സംസ്ഥാനത്തു എറ്റ്‌സാക്കോ ഈസ്റ്റ് എൽജിഎയിലെ ഇവിയുഖുവ-അജെനെബോഡില്‍ സ്ഥിതി ചെയ്യുന്ന സെന്റ് പീറ്റർ കത്തോലിക്കാ ദേവാലയ റെക്ടറി ആക്രമിച്ചതിന് ശേഷമായിരിന്നു ഇരുവരെയും തട്ടിക്കൊണ്ടുപോയത്. ഫാ. ഫിലിപ്പ് എക്‌വേലി എന്ന വൈദികനും മേജര്‍ സെമിനാരി വിദ്യാര്‍ത്ഥിയ്ക്കും വേണ്ടി പ്രാര്‍ത്ഥന യാചിക്കുകയാണെന്ന് ഇന്നലെ ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ഔച്ചി രൂപത പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular