2024 മാർച്ച് 02 ഞായർ 1199 മകരം 18
വാർത്തകൾ
- പാലാ ബാർ അസോസിയേഷൻ ഹാൾ ഇനി കെ.എം മാണി മെമ്മോറിയൽ ഹാൾ
പാലാ: പാലായിലെ നീതിന്യായ സംവിധാനങ്ങൾക്ക് യശശരീരനായ മുൻ നിയമവകുപ്പു മന്ത്രി കെ എം മാണി നൽകിയ നിസ്തുലമായ പ്രയത്നങ്ങളുടെ സ്മരണാർത്ഥം പാലാ ബാർ അസോസിയേഷൻ ഹാളിന് കെഎം മാണി മെമ്മോറിയൽ ബാർ അസോസിയേഷൻ ഹാൾ എന്ന് നാമകരണം ചെയ്തു.
പാലാ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.ഡൊമിനിക്ക് ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ സമ്മേളനം ഉദ്ഘാടനം ചെയ്ത് നെയിം ബോർഡ് അനാവരണം ചെയ്തു. ജോസ്.കെ.മാണി എം.പി. മുഖ്യപ്രഭാഷണം നടത്തി.
- ‘സുസ്ഥിരമായ നല്ല നാളേക്കായി’ സെമിനാർ നടന്നു
ഏറ്റുമാനൂർ: ഇക്കോ കോമൺ എൻവയൺമെന്റ്റ് ആൻഡ് ഹ്യൂമൺ റൈറ്റ്സ് ഓർഗ്ഗനൈസേഷന്റ നേതൃത്വത്തിൽ സുസ്ഥിരമായ നല്ല നാളേക്കായി എന്ന വിഷയത്തിൽ സെമിനാർ നടന്നു.
നാട്ടുജീവികൾ കാട്ടിലേക്കിറങ്ങിയപ്പോൾ കാട്ടുജീവികൾ നാട്ടിലേക്ക് വന്നുതുടങ്ങി. കാടില്ലാത്ത ആലപ്പുഴയിലടക്കം പന്നികൾ നാട്ടിൽ ഇറങ്ങി. കാടിൻ്റെ വിസ്‌തീർണം കുറയുന്നതിനേക്കാൾ അധിനിവേശസസ്യങ്ങൾ കാട് കയറുകയുംകാടുകളുടേയും സസ്യജാലങ്ങളുടെയുംആരോഗ്യം ക്ഷയിച്ചു തുടങ്ങികയും ചെയ്‌തുവെന്ന് മുഖ്യപ്രഭാഷണം നടത്തിയ പീച്ചിയിലെ കേരളാഫോറസ്റ്റ് റി സേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സീനിയർ സയന്റിസ്റ്റ്ഡോ.ടി.വി.സജീവ് പറഞ്ഞു.
- ഏതു പാതിരാത്രിയിലും ജനങ്ങൾക്ക് ഭയരഹിതമായി പൊലീസ് സ്റ്റേഷനിൽ കയറി വരാൻ സാധിക്കണം; മുഖ്യമന്ത്രി
ജനപക്ഷത്ത് നിന്നു കൊണ്ടായിരിക്കണം പൊലീസുകാർ കൃത്യ നിർവഹണം നടത്തേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് വകുപ്പിലെ വിവിധ ജില്ലകളിലെ കെട്ടിടങ്ങളുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് പൊലീസ് ട്രെയിനിങ് കോളജിൽ നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
- മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് ; അമിത് ഷാ
മാർച്ച് 8 മുതൽ മണിപ്പൂരിലെ എല്ലാ പാതകളിലും ആളുകൾക്ക് സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാഷ്ട്രപതി ഭരണം തുടരുന്ന മണിപ്പൂരിലെ സുരക്ഷാ ക്രമീകരണങ്ങൾ അവലോകനം ചെയ്യുന്നതിനായി അമിത്ഷായുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് നിർദേശം.
- ബ്രസീലിലെ ‘ക്രൈസ്റ്റ് ദി റെഡീമര്‍’ രൂപത്തില്‍ പാപ്പയുടെ ചിത്രം
ആധുനിക ലോകാത്ഭുതങ്ങളില്‍ ഒന്നായി പരിഗണിക്കപ്പെടുന്ന ബ്രസീലിലെ ‘ക്രൈസ്റ്റ് ദി റെഡീമര്‍’ രൂപത്തില്‍ ഫ്രാന്‍സിസ് പാപ്പയുടെ ചിത്രം. റോമിലെ ജെമെല്ലി ആശുപത്രിയില്‍ സങ്കീര്‍ണ്ണമായ നിലയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയ്ക്കു പ്രാര്‍ത്ഥന അര്‍പ്പിച്ചാണ് രൂപത്തില്‍ പാപ്പയുടെ ചിത്രം പ്രൊജക്റ്റ് ചെയ്തത്. ഫ്രാൻസിസ് മാർപാപ്പയുടെയും നമ്മുടെ രാജ്യത്തിൻ്റെയും ആരോഗ്യത്തിനായി ദൈവത്തോടുള്ള പ്രാർത്ഥനയുടെയും മാധ്യസ്ഥ്യത്തിൻ്റെയും അടയാളമാണ് ഇതെന്ന് ബ്രസീലിലെ റിയോ ഡി ജനീറോ ആർച്ച് ബിഷപ്പ്, കർദ്ദിനാൾ ഒറാനി ടെമ്പസ്റ്റ പറഞ്ഞു.
- മേൽപ്പാലങ്ങളുടെ അടിവശം സൗന്ദര്യവത്കരിക്കുന്ന വീ പാർക്ക് പദ്ധതി തുടങ്ങി
ഡിസൈൻ പോളിസിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ ഇടങ്ങളിലുള്ള മേല്‍പ്പാലങ്ങളുടെ അടിവശം സൗന്ദര്യവത്ക്കരിക്കുന്ന ‘വീ’ പാര്‍ക്ക് പദ്ധതിയുടെ ഉദ്ഘാടനം ടൂറിസം മന്ത്രി പി എ. മുഹമ്മദ് റിയാസ് കൊല്ലത്ത് നിര്‍വഹിച്ചു. കൊല്ലം എസ് എന്‍ കോളേജ് ജംഗ്ഷന് സമീപം മേല്‍പ്പാലത്തിന് അടിയിലാണ് സംസ്ഥാനത്തെ ആദ്യ വീ പാര്‍ക്ക് നിര്‍മ്മിച്ചത്.
- ബൈക്കും കാറും കൂട്ടിയിടിച്ചു പരുക്കേറ്റു
പാലാ . ബൈക്കും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ പുഞ്ഞാർ സ്വദേശി ആൽബിൻ സിബിയെ (24 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. അമ്പാറ ഭാഗത്ത് വച്ച് വൈകിട്ട് 6 മണിയോടെയായിരുന്നു അപകടം.
- കന്യാകുമാരിയില്‍ നാലുപേര്‍ ഷോക്കേറ്റ് മരിച്ചു; അപകടം പുത്തന്‍തുറൈ സെന്റ് ആന്റണീസ് ദേവാലയത്തിലെ തിരുനാള്‍ ആഘോഷത്തിനിടെ
തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ നാലുപേര്‍ ഷോക്കേറ്റ് മരിച്ചു. പുത്തന്‍തുറൈ സെന്റ് ആന്റണീസ് ദേവാലയത്തിലെ തിരുനാള്‍ ആഘോഷത്തിനിടെയാണ് അപകടം. പുതുക്കട പൊലീസ് അന്വേഷണം ആരംഭിച്ചു. മൈക്കല്‍ ബിന്റോ,മരിയ വിജയന്‍, അരുള്‍ സോബന്‍, ജസ്റ്റസ് എന്നിവരാണ് മരിച്ചത്. വൈകിട്ട് 6 മണിയോടെയായിരുന്നു അപകടം. ഏണി തള്ളി മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. വീല്‍ ഘടിപ്പിച്ച ഏണി റോഡിന് മറുവശത്തേക്ക് നീക്കുന്നതിനിടെ മുകളിലുള്ള വൈദ്യുതി കമ്പിയില്‍ തട്ടിയാണ് അപകടമുണ്ടായത്.
- ജംഷഡ്പൂരിനോട് സമനില വഴങ്ങി ; ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫ് യോഗ്യതയില്ല
പ്ലേഓഫ് ഉറപ്പിച്ച ജംഷഡ്പൂര്‍ എഫ്സിയെ സമനിലയില്‍ (1-1) കുരുക്കി കേരള ബ്ലാസ്റ്റേഴ്സ്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യപകുതിയില്‍ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയെങ്കിലും അവസാന മിനിറ്റില്‍ വഴങ്ങിയ ദാനഗോള്‍ വിജയം തടയുകയായിരുന്നു. 35ാം മിനിറ്റില്‍ കോറുസിങാണ് തകര്‍പ്പന്‍ ഷോട്ടിലൂടെ കേരളത്തെ മുന്നിലെത്തിച്ചത്. ഐഎസ്എലില്‍ ഇതുവരെ ജംഷഡ്പൂരിനെതിരെ ബ്ലാസ്റ്റേഴ്സ് കൊച്ചിയില്‍ തോല്‍വി വഴങ്ങിയിട്ടില്ല. 22 മത്സരങ്ങളില്‍ 25 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് 9ാം സ്ഥാനത്ത് തുടര്‍ന്നെങ്കിലും പ്ലേഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചു. ഇനിയുള്ള രണ്ട് മത്സരങ്ങള്‍ ജയിച്ചാലും ടീമിന് പ്ലേഓഫ് യോഗ്യത ലഭിക്കില്ല.
- കോട്ടയത്ത് നാലുവയസുകാരന്‍ കഴിച്ച ചോക്‌ളേറ്റില്‍ ലഹരിയുടെ അംശം
കോട്ടയത്ത് നാലുവയസുകാരന്‍ കഴിച്ച ചോക്‌ളേറ്റില്‍ ലഹരി മരുന്ന് കലര്‍ന്നായി സംശയം. മണര്‍കാട് സ്വദേശിയായ കുട്ടിയ്ക്ക് മിഠായി കഴിച്ചയുടന്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതാണ് ഇത്തരമൊരു സംശയത്തിന് ഇടയാക്കിയത്. കുട്ടി ആശുപത്രിയില്‍ ചികിത്സ തേടുകയും അവിടെ നടത്തിയ പരിശോധനയില്‍ ലഹരിയുടെ അംഗം കണ്ടെത്തുകയുമായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ ജില്ലാ കളക്ടര്‍ക്കും പൊലീസ് മേധാവിക്കും പരാതി നല്‍കി.