പാലാഃ സെന്റ് തോമസ് കോളേജ് ഇക്കണൊമിക്സ് ബിരുദാനന്തര ബിരുദ ഗവേഷണ വിഭാഗത്തിന്റെയും അലുംനി അസോസിയേഷന്റെയും സംയുക്‌ത ആഭിമുഖ്യത്തിൽ കേന്ദ്ര ബജറ്റ് 2025-’26 ചർച്ചയും അവലോകനവും മാർച്ച് മൂന്നിന് നടത്തപ്പെടും. ഉച്ചക്ക് 1.20 ന് പ്രിൻസിപ്പൽ ഡോ. സിബി ജയിംസിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം ഇക്കണൊമിക്സ് വിഭാഗം പൂര്‍വ്വ വിദ്യാർത്ഥിയായ ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്യും. ഇക്കണൊമിക്സ് വിഭാഗം മുൻ മേധാവിയും സാമ്പത്തിക വിദഗ്ധനും ആയ പ്രൊഫ. പി എസ് മാത്യു മുഖ്യപ്രഭാഷണം നടത്തും. അസോസിയേഷൻ പ്രസിഡന്റ് ഡോ. ജോർജുകുട്ടി വട്ടോത്ത് പ്രസംഗിക്കും. തുടർന്ന് നടക്കുന്ന ചർച്ചകൾക്ക് വിഭാഗാധ്യക്ഷൻ ഡോ. കെ. സി. ബിജു മോഡറേറ്റർ ആയിരിക്കും. അന്ന് രാവിലെ വിദ്യാർത്ഥികൾക്ക് വേണ്ടി ബജറ്റിനെ ആസ്പദമാക്കി വിവിധ മത്സരങ്ങൾ നടത്തപ്പെടും. ഷെറിൻ ജോർജ്, അഭിലാഷ് വെട്ടം, വി എം സെബാസ്റ്റിയൻ, ഡോ. ജോബൻ കെ ആന്റണി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular