പാല: റോട്ടറി ക്ലബ് പാലയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഉദയകിരൺ ഹൗസിംഗ് പദ്ധതിയുടെ അടിസ്ഥാന ശിലാസ്ഥാപനം റോട്ടറി ജില്ലാ 3211 ഗവർണർ സുധി ജബ്ബർ നിർവഹിച്ചു. ചടങ്ങിൽ ജില്ലാ കോഓർഡിനേറ്റർ കേണൽ കെ.ജി. പിള്ള, റോട്ടറി ക്ലബ് പാല പ്രസിഡന്റ് ഡോ. സെലിൻ, അസിസ്റ്റന്റ് ഗവർണർ ഡോ. ടെസി കുര്യൻ, ജില്ലാ ചീഫ് ഫസിലിറ്റേറ്റർ ഡോ. ജോർജ് എഫ്. മൂലയിൽ, റവന്യൂ ജില്ലാ കോഓർഡിനേറ്റർ ജോഷി ചാണ്ടി, പബ്ലിക് ഇമേജ് ചെയർ സന്തോഷ് മാട്ടേൽ, PDG ഡോ. തോമസ് വാവനിക്കുന്നേൽ, ജിറ്റു സെബാസ്റ്റ്യൻ, ഡോ. മാത്യു തോമസ് എന്നിവർ പങ്കെടുത്തു.
പദ്ധതി വഴി നിർധനരായ കുടുംബങ്ങൾക്ക് വീടുകൾ നിർമിച്ച് നൽകുക എന്നതാണ് ലക്ഷ്യം. ചടങ്ങിൽ സംസാരിച്ചവർ റോട്ടറി ക്ലബ്ബിന്റെ സാമൂഹിക പ്രതിബദ്ധതയെയും സേവന പ്രവർത്തനങ്ങളെയും അഭിനന്ദിച്ചു.