2024 ഫെബ്രുവരി 25 ചൊവ്വ 1199 മകരം 13
വാർത്തകൾ
- കേരള റീട്ടെയിൽ ഫുട് വെയർ അസോസിയേഷൻ കോട്ടയം ജില്ല യുടെ രണ്ടാമത് ജില്ലാ സമ്മേളനവും കുടുംബ സംഗമവും നടത്തപ്പെട്ടു
കേരള റീട്ടെയിൽ ഫുട് വെയർ അസോസിയേഷൻ കോട്ടയം ജില്ല യുടെ രണ്ടാമത് ജില്ലാ സമ്മേളനവും കുടുംബ സംഗമവും 23/02/2025 ഞായറാഴ്ച കോട്ടയത്തുള്ള കെപിഎസ് മേനോൻ ഓഡിറ്റോറിയത്തിൽ. അഡ്വക്കറ്റ് ഫ്രാൻസിസ് ജോർജ് എംപി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു കുടുംബ സംഗമത്തിന്റെ ഉദ്ഘാടനം സംസ്ഥാന ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും കാരുണ്യ പദ്ധതിയുടെ ഉദ്ഘാടനം കോട്ടയം എംഎൽഎ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണനുംനിർവഹിച്ചു. മുതിർന്ന വ്യാപാരികളെ ആദരിക്കലും എസ്എസ്എൽസി പ്ലസ് ടു അവാർഡ് ജേതാക്കളെ ആദരിച്ചു.
- അരുവിത്തുറ സെന്റ് മേരീസ് സ്കൂളിൽ വാർഷികാഘോഷവും യാത്രയയപ്പു സമ്മേളനവുംനടന്നു
അരുവിത്തുറ: സെന്റ് മേരീസ് എൽ.പി.സ്കൂൾ അരുവിത്തുറയിൽ വാർഷികവും, യാത്രയയപ്പു സമ്മേളനവും വിപുലമായ പരിപാടികളോടെ അരുവിത്തുറ സെന്റ് ജോർജ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു..
അരുവിത്തുറ ഫൊറോന ചർച്ച് വികാരിയും സ്കൂൾ മാനേജരുമായ വെരി.റവ.ഫാ.സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ച യോഗം, പൂഞ്ഞാർ MLA അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ പാലാ കോർപ്പറേറ്റ് സെക്രട്ടറി വെരി.റവ.ഫാ.ജോർജ് പുല്ലു കാലായിൽ അനുഗ്രഹപ്രഭാഷണവും ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി സുഹ്റ അബ്ദുൾ ഖാദർ മുഖ്യപ്രഭാഷണവും നടത്തി.
- പി സി ജോർജിന് ആരോഗ്യപ്രശ്നം
കോടതിയിൽ ഹാജരാകുന്നതിന് മുൻപായി നടത്തിയ വൈദ്യ പരിശോധനയിൽ പി സി ജോർജിന് ആരോഗ്യ പ്രശ്‌നം. ഇസിജിയിൽ വ്യതിയാനം ഉണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് പിസിയെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. കസ്റ്റഡി അവസാനിച്ച പി സി ജോർജിന്റെ മെഡിക്കൽ രേഖകളടക്കം പരിശോധിച്ച് ഉറപ്പുവരുത്തിയ ജഡ്ജി അതിന് ശേഷമാണ് മെഡിക്കൽ കോളജിലെ സെല്ലിൽ റിമാൻഡ് ചെയ്യാനുള്ള അന്തിമ തീരുമാനം.
- കെഎസ്ആര്‍ടിസി: സമരം ചെയ്ത ജീവനക്കാരുടെ ശമ്പളം വൈകില്ല
ഫെബ്രുവരി നാലിന് അവധിയെടുത്ത ജീവനക്കാരുടെ ശമ്പള ബില്‍ വൈകി എഴുതിയാല്‍ മതി എന്ന തീരുമാനം പിന്‍വലിച്ച് കെഎസ്ആര്‍ടിസി. ഉത്തരവിനെതിരെ ടിഡിഎഫ് പ്രതിഷേധം വ്യാപിപ്പിച്ചതിന് പിന്നാലെയാണ് നടപടി. പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാരുടെ ശമ്പള ബില്‍ വൈകി എഴുതിയാല്‍ മതിയെന്നയിരുന്നു ഉത്തരവ്. ഇത് സംബന്ധിച്ച വാര്‍ത്ത ട്വന്റിഫോര്‍ ആണ് ആദ്യം പുറത്തുവിട്ടത്.
- ഇടുക്കിയില്‍ കാട്ടാന ആക്രമണം: വനംവകുപ്പ് വാച്ചര്‍ക്ക് പരുക്കേറ്റു
ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ വനംവകുപ്പ് വാച്ചര്‍ക്ക് പരുക്കേറ്റു. കുമളി മന്നാക്കുടി സ്വദേശി ജി രാജനാണ് പരുക്കേറ്റത്. പെരിയാര്‍ കടുവ സങ്കേതത്തിനുള്ളിലെ നാവിക്കയം ഭാഗത്തു വച്ചാണ് കാട്ടാന ആക്രമിച്ചത്. കാലിനു ഗുരുതരമായി പരിക്കേറ്റ രാജനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
- ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം ഉത്സവം, കടപ്പൂര് കരക്കാരുടെ കുലവാഴ കരിക്കൻ കുല സമർപ്പണം 26 -ന്
ഏറ്റുമാനൂർ:കടപ്പൂര് കരക്കാരുടെ ദേശാധിപനായ ഏറ്റുമാനൂരപ്പന് കടപ്പൂര് നിവാസികൾ ഭക്തിപൂർവ്വം സമർപ്പിക്കുന്ന കുലവാഴ, കരിമ്പ്,കരിക്കും കുല എന്നിവ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഫെബ്രുവരി 26 -ന് നടക്കുന്ന ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
നാടിൻ്റ നാനാഭാഗങ്ങളിൽ നിന്നും വിവിധ ക്ഷേത്രങ്ങളിൽ നിന്നും ആരംഭിക്കുന്ന കുലവാഴകളും വഹിച്ചുകൊണ്ടുള്ള ഘോഷയാത്രകൾ കടപ്പൂര് ദേവീക്ഷേത്ര സന്നിധിയിൽ സംഗമിക്കും.ഉച്ചകഴിഞ്ഞ് 3.30-ന് മന്ത്രി വി .എൻ .വാസവൻഉദ്ഘാടനം ചെയ്യും.
നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ച് രണ്ട് മലയാളികള്‍ മരിച്ചു
പഴനിയില്‍ വാഹനാപകടം. നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ച് രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം തിരൂര്‍ തൃക്കലങ്ങോട് സ്വദേശി മുഹമ്മദ് സദക്കത്തുള്ളയും മകനുമാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയും രണ്ടുവയസ്സുകാരി മകളും ഗുരുതരാവസ്ഥയിലാണ്. പഴനി-ഉദുമല റോഡില്‍ വയലൂരിന് സമീപം ബൈപാസ് റോഡില്‍ ആണ് അപകടം.
- ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ കാർ വന്നിടിച്ചു പരുക്കേറ്റ
പാലാ : ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ കാർ വന്നിടിച്ചു പരുക്കേറ്റ മാറിടം സ്വദേശി വി. ഡി. ഷാജിയെ ( 44 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് ചേർപ്പുങ്കൽ ബസ് സ്റ്റോപ്പ് ഭാഗത്ത് വച്ചായിരുന്നു അപകടം