പ്രഭാത വാർത്തകൾ 2024 ഫെബ്രുവരി 22

spot_img
spot_img

Date:

spot_img
spot_img

വാർത്തകൾ

  • കണ്ണൂർ മണോളിക്കാവ് സംഘർഷം; പോലീസിനെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

കണ്ണൂർ തലശ്ശേരി മണോളിക്കാവിൽ പോലീസിനെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. തിരുവാങ്ങാട് സ്വദേശി ലിനേഷാണ് അറസ്റ്റിലായത്. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തെയ്യ ഉത്സവത്തിനിടെ ബിജെപിയും സിപിഐഎം പ്രവർത്തകരും ഏറ്റുമുട്ടിയിരുന്നു. ആചാരപരമായ ചടങ്ങുകൾ നടക്കുന്നതിനിടെ സിപിഐഎം പ്രവർത്തകർ മുദ്രവാക്യം വിളിച്ചെന്നാരോപിച്ച് ബിജെപി പ്രവർത്തകർ എതിർത്തു. ഇത് സംഘർഷത്തിന് വഴി വെക്കുകയായിരുന്നു.

  • കേന്ദ്ര മന്ത്രി റബ്ബർ കർഷകരെ കേൾക്കണം: കർഷക സംഘടനാ നേതൃസംഗമം

പാലാ: റബ്ബർ കർഷകരുടെ നാട്ടിലേക്ക് ട്രിപ്പിൾ ഐറ്റിയുടെ ബിരുദദാന ചടങ്ങിനായി കടന്നു വരുന്ന കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ ഈ പ്രദേശത്തെ ജനങ്ങളുടെ പ്രധാന വരുമാന മാർഗ്ഗമായിരുന്ന റബ്ബറിൻ്റെ വിലതകർച്ചയും കർഷക പ്രതിസന്ധികളും തിരിച്ചറിയണമെന്നും റബ്ബർ കർഷകരുമായി സംവദിക്കാൻ തയ്യാറാവണമെന്നും പാലായിൽ നടന്ന കർഷക സംഘടനകളുടെ സംയുക്ത നേതൃയോഗം ആവശ്യപ്പെട്ടു.
റബ്ബറിനെ കാർഷിക ഉൽപ്പന്നമായി പരിഗണിക്കാനും പരുത്തി കർഷകർക്കും മറ്റും നൽകുന്ന ഉത്തേജക പാക്കേജുകൾക്കു സമാനമായ പരിഗണന റബ്ബർ കർഷകർക്കു നൽകണമെന്നും റബ്ബറിൻ്റെ കൃഷിപ്പണിയും പരിപാലനവും റബ്ബർ ടാപ്പിങ്ങ് ,റബ്ബർ പാൽ സംഭരണം, സംസ്കരണം തുടങ്ങി വിപണി വില വരെയുള്ള പ്രശ്നങ്ങൾ മനസ്സിലാക്കാൻ കേന്ദ്ര മന്ത്രിയുടെ സന്ദർശനത്തിൽ അവസരമൊരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

  • വമ്പൻ പ്രഖ്യാപനവുമായി അദാനി ഗ്രൂപ്പ് കേരളത്തിൽ 30,000 കോടി രൂപയുടെ നിക്ഷേപം നടത്തും

സംസ്ഥാനത്ത് 30000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പ്. ഇൻവെസ്റ്റ്‌ കേരള നിക്ഷേപക ഉച്ചകോടിയിലാണ് പദ്ധതി പ്രഖ്യാപനം നടത്തിയത്. വിഴിഞ്ഞം തുറമുഖത്തിനായി 20000 കോടി രൂപയുടെ അധിക നിക്ഷേപം നടത്തും.

  • അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം

കാസർഗോഡ് ബദിയടുക്ക എൽക്കാനയിൽ അമ്മയും കുഞ്ഞും കുളത്തിൽ മുങ്ങി മരിച്ചു. പരമേശ്വരി (40) മകൾ പത്മിനി (രണ്ടര) എന്നിവരാണ് മരിച്ചത്. കുഞ്ഞ് കുളത്തിൽ വീണപ്പോൾ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം.

  • ആശാവർക്കേഴ്സിന് ആനുകൂല്യങ്ങൾ ഉറപ്പാക്കണം; ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ആശാവർക്കേഴ്സിന് ആനുകൂല്യങ്ങൾ ഉറപ്പാക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. ജോലിഭാരം ഉൾപ്പെടെയുള്ള ആശാവർക്കേഴ്സിന്റെ പ്രശ്നങ്ങൾ പരിഹരിക്കണം. നിശ്ചിത ശമ്പളവും ആനുകൂല്യങ്ങളും ഉറപ്പാക്കണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകി. രാജ്യത്ത് നവജാത ശിശു മരണനിരക്കിലും, ശിശുമരണ നിരക്കിലും ഗണ്യമായ കുറവുണ്ടായത് ആശാവർക്കേഴ്സിന്റെ സേവനത്തിന്റെ ഗുണമാണെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷൻ അഭിപ്രായപ്പെട്ടു. 

  • മാതൃപിതൃവേദി പുളിങ്കുന്ന് ഫൊറോനാ ഭാരവാഹികളെ തിരഞ്ഞെടുത്തു

കുട്ടനാട്: പുളിങ്കുന്ന് ഫൊറോനായിലെ 16 ഇടവകകളിലെ യൂണിറ്റുകളിൽ നിന്നും തിരഞ്ഞെടുത്തുവന്ന മാതൃപിതൃവേദി ഭാരവാഹികളിൽ നിന്നും ഫൊറോന ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള യോഗം ഫൊറോന ഡയറക്ടർ ഫാ.ടോം ആര്യങ്കാലയുടെ അധ്യക്ഷതയിൽ കൂടി. ഫൊറോനാ വികാരി വെരി. റവ. ഡോ. ടോം പുത്തൻകളം യോഗം ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ പിതൃവേദി പ്രസിഡണ്ടായി സണ്ണി അഞ്ചിൽ പുളിങ്കുന്ന്, വൈസ് പ്രസിഡണ്ടായി എൻ കെ കുഞ്ചെറിയ വെളിയനാട്, സെക്രട്ടറിയായി റാഫേൽ ജോസഫ് രാമങ്കരി, ജോ.സെക്രട്ടറിയായി വർഗീസ് എം ഡി വേഴപ്ര, ട്രഷറായി കുര്യൻ ജോസഫ് കായൽ പുറം എന്നിവരെ തിരഞ്ഞെടുത്തു. മാതൃവേദി പ്രസിഡന്റായി ബീന ജോസഫ് മാമ്പുഴക്കരി, വൈസ് പ്രസിഡണ്ടായി മറിയാമ്മ അലക്‌സാണ്ടർ വെളിയനാട്, സെക്രട്ടറിയായി ജാൻസി ജോസഫ് കണ്ണാടി, ജോ. സെക്രട്ടറിയായി ഷൈല വർഗീസ് പള്ളിക്കൂട്ടുമ്മ, ട്രഷറായി ജോളി ജോസഫ് പുളിങ്കുന്ന്, അതിരൂപതാ കൗൺസിലറന്മാരായി ജോർജ് തോമസ് കാവാലം, ഗ്രേസി സക്കറിയാ വേഴപ്ര എന്നിവരെയും തിരഞ്ഞെടുത്തു.

  • ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് മികവ് ഉൽസവം

ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് മികവ് ഉൽസവത്തിന്റെ ഭാഗമായി ടെക് ടോക്ക് 2025 സംഘടിപ്പിച്ചു വിദ്യാർത്ഥികൾ സ്വയം നിർമ്മിച്ച മൊബൈൽ ആപ്പിന്റെ സഹായത്തോടെ ഡിജിറ്റൽ നിലവിളക്ക് തെളിച്ച് ഹെഡ് മാസ്റ്റർ ജോബൈറ്റ് തോമസ് ഉദ്ഘാടനം ചെയ്തു നിർമ്മിക ബുദ്ധിയുടെയും റോബർട്ടുകളുടെയും കാലഘട്ടത്തിൽ സങ്കേതിക വിദ്യ ഉപയോഗിച്ച് വിദ്യാർത്ഥികൾ ഒരുക്കിയ ഡിജിറ്റൽ ഉദ്ഘാടനം ഏറേ ശ്രദ്ധയമായി എണ്ണയും തിരിയും പൂർണ്ണമായും ഉപേക്ഷിച്ച് മൊബൈൽ ആപ്പ് വഴി ദിപം തെളിയിച്ചത് ഹർഷാ ആരവത്തോടെയാണ് വിദ്യാർത്ഥികൾ ഏതിരേറ്റത് സ്റ്റേറ്റ് ക്യാബിൽ പങ്കടുത്ത കാശിനാഥ് ബി – ജില്ലാ ക്യാബിൽ പങ്കടുത്ത കെ.വി. അനന്തകൃഷണൻ എന്നിവർ ആനിമേഷനിൽ നേടി എടുത്ത അറിവുകൾ ഉപയോഗിച്ച് ക്ലാസ്സുകളും വിഡിയോയും പ്രദർശിപ്പിച്ചു അധ്യാപകരായ ബിജി സെബാസ്റ്റ്യൻ ജൂബി തോമസ് എന്നിവർ നേതൃർത്വം നല്കി

  • എളിമ ശീലിക്കുന്നതിനുള്ള മാർഗമാണ് കുറവുകൾ അംഗീകരിക്കുക

ഒരു എളിയ മനുഷ്യന് എന്തെങ്കിലും തിന്മ സംഭവിക്കുമ്പോൾ, അയാൾ ഉടൻതന്നെ ഉള്ളിലേക്ക് നോക്കുകയും താൻ അത് അർഹിക്കുന്നുവെന്ന് വിധിക്കുകയും ചെയ്യും. മറ്റുള്ളവരെ പഴിക്കാനോ നിന്ദിക്കാനോ അയാൾ സ്വയം ശ്രമിക്കില്ല. ഒരു കോലാഹലവുമില്ലാതെ, മുറുമുറുപ്പു കൂടാതെ, ഈ കഷ്‌ടപ്പാടുകൾ എല്ലാം പ്രശാന്തതയിൽ അദ്ദേഹം സഹിക്കും. എളിമ തന്നെത്തന്നെയോ മറ്റൊരാളെയോ ബുദ്ധിമുട്ടിക്കുന്നില്ല.

  • 21 മില്യൺ ഡോളർ അമേരിക്ക നൽകിയത് ഇന്ത്യക്കല്ല:ബംഗ്ലാദേശിന്

ബുധനാഴ്ച മിയാമിയിൽ നടത്തിയ പ്രസംഗത്തിലാണ് ഇന്ത്യയ്ക്ക് എന്തിന് പണം നല്‍കണമെന്ന ചോദ്യവുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയത്.ലോകത്തില്‍ ഏറ്റവും കൂടുല്‍ നികുതി ചുമത്തുന്ന രാജ്യമാണ് ഇന്ത്യ. അവരുടെ നികുതി വളരെ കൂടുതലാണ്. പിന്നെയെന്തിനാണ് തങ്ങളുടെ 2.1 കോടി ഡോളറിന്‍റെ സഹായം അവര്‍ക്കെന്നും അദ്ദേഹം ആരാഞ്ഞു.

  • കേരള റീടെയിൽ ഫുട് വെയർ അസോസിയേഷൻ രണ്ടാമത് ജില്ലാ സമ്മേളനവും കുടുംബ സംഗമവുംഫെബ്രുവരി 23 -ന്

കേരള റീടെയിൽ ഫുട്വെയർ അസോസിയേഷന്റെ രണ്ടാമത് ജില്ലാ സമ്മേളനവും കുടുംബ സംഗമവും
ഫെബ്രുവരി 23 -ന് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കോട്ടയം ശാസ്ത്രി റോഡിലുള്ള കെ.പി.എസ്. മേനോൻ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.സമ്മേളനം മന്ത്രി വി. എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ ജില്ലാ പ്രസിഡൻറ്ബിജു ഐശ്വര്യ അധ്യക്ഷതവഹിക്കും. കുടുംബസംഗമം മന്ത്രി റോഷി അഗസ്റ്റിനും, വിദ്യാഭ്യാസ അവാർഡ് വിതരണം ഫ്രാൻസിസ് ജോർജ് എം.പി.യും. കാരുണ്യ പദ്ധതി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.യും
ഉദ്ഘാടനം ചെയ്യും.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related