പാലാ രൂപത കണ്‍വന്‍ഷന്‍ നാളെ ( 23-12-2022 ) സമാപിക്കും

Date:

പാലാ: ഈശോയുടെ തിരുപ്പിറവിക്ക് ഒരുക്കമായി നടത്തുന്ന നല്പതാമത് പാല രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ നാളെ സമാപിക്കും. പാല രൂപതയുടെ ഏറ്റവും വലിയ ആത്മീയ ആഘോഷമായ ബൈബിള്‍ കണ്‍വന്‍ഷന് അട്ടപ്പാടി റൂഹാ മൗണ്ട് മൊണാസ്ട്രി സുപ്പീരിയര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ & ടീമാണ് നേതൃത്വം നല്‍കുന്നത്. കണ്‍വന്‍ഷനില്‍ ഇന്ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും.

കണ്‍വന്‍ഷന്‍ ശുശ്രൂഷകളുടെ സുഗമമായ നടത്തിപ്പിന് 1001 അംഗ വോളന്റിയര്‍ ടീം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. മുപ്പതിനായിരം പേര്‍ക്ക് ഇരുന്നു ദൈവവചനം ശ്രവിക്കാന്‍ കഴിയും വിധം ഒരു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള വിശാലമായ പന്തലും വിവിധ ശുശ്രൂഷകള്‍ക്കായി അയ്യായിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള സ്റ്റേജുമാണ് ഒരുക്കിയിട്ടുള്ളത്.

ദൈവവചന പ്രഘോഷണത്തിനായി ഒരു ലക്ഷം വാട്‌സിന്റെ ശബ്ദ സംവിധാനങ്ങളും ശുശ്രൂഷകള്‍ നേരിട്ട് കാണുന്നതിനുള്ള ആധുനിക ദൃശ്യക്രമീകരണങ്ങളും പന്തലില്‍ ക്രമീകരിച്ചിട്ടുണ്ട്.

ഈ കാലഘട്ടത്തില്‍ ജീവനുവേണ്ടി നിലകൊള്ളാം എന്ന സന്ദേശവുമായി പാലാ ജീസസ് യൂത്ത് സംഘടിപ്പിക്കുന്ന ഏദന്‍ പ്രോലൈഫ് എക്‌സിബിഷനും കണ്‍വെന്‍ഷനോടനുബന്ധിച്ച് നടക്കുന്നുണ്ട്.

ആത്മീയ പുസ്തകങ്ങളും മറ്റു ഭക്തവസ്തുക്കളും വാങ്ങുന്നതിനായി വിവിധ ഭക്തസംഘടനകളുടെ നേതൃത്വത്തിലുള്ള സ്റ്റാളുകളും കണ്‍വന്‍ഷന്‍ ഗ്രൗണ്ടിലുണ്ട്. ഗ്രൗണ്ടിനു സമീപമുള്ള സെന്റ് തോമസ് ദൈവാലയത്തിന്റെ ഓഡിറ്റോറിയത്തില്‍ കുമ്പസാരത്തിനുള്ള സൗകര്യവും അഞ്ച് ദിവസമായി നടക്കുന്ന കണ്‍വന്‍ഷനില്‍ ഒരുക്കിയിട്ടുണ്ട്. കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്കായി അയ്യായിരത്തോളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. പതിനായിരങ്ങളാണ് ദിവസേന കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് ആത്മീയ അനുഗ്രഹങ്ങള്‍ നേടുന്നത്.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

ഉച്ചകഴിഞ്ഞ് 3.30 : ജപമാല
4.00: വിശുദ്ധ കുര്‍ബാന – മാര്‍ ജോസഫ് കല്ലറങ്ങാട്ട്,
വികാരി ജനറല്‍ ജോസഫ് കണിയോടിക്കല്‍, ഫാ. എബ്രഹാം കൊല്ലിത്താനത്തുമലയില്‍,ഫാ. ജോസ് കാക്കല്ലില്‍, ഫാ. മാണി കൊഴുപ്പന്‍കുറ്റി എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും.

5.30 : ദൈവവചനപ്രഘോഷണം- നേതൃത്വം: ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍, ഫാ. ബിനോയി കരിമരുതുങ്കല്‍ (സെഹിയോന്‍ ധ്യാനകേന്ദ്രം, അട്ടപ്പാടി)

8.00 : ദിവ്യകാരുണ്യആരാധന
8.30 : ദിവ്യകാരുണ്യ ആശീര്‍വാദം

യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കുമായുള്ള പ്രത്യേക പ്രാര്‍ത്ഥന ശുശ്രൂഷകള്‍ ഉണ്ടായിരിക്കും

കുമ്പസാരം-കോളജ് ഗ്രൗണ്ടിനു സമീപമുള്ള സെന്റ് തോമസ് പള്ളി ഓഡിറ്റോറിയത്തില്‍ വൈകുന്നേരം നാലു മുതല്‍ എട്ടു വരെ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഏറ്റുമാനൂരിൽ മഴയെ തുടർന്ന് കൂറ്റൻ പാല മരത്തിന്റെ ശിഖരം ഒടിഞ്ഞ് വ്യാപാര സ്ഥാപനത്തിന് മുകളിൽ വീണു

തിങ്കളാഴ്ച രാത്രി ഏഴരയോടെ ആയിരുന്നു സംഭവം. പട്ടിത്താനം മണർകാട് ബൈപ്പാസിൽ...

വയനാട്: ദില്ലിയിലെത്തി പ്രധാനമന്ത്രിയെ വീണ്ടും കാണുമെന്ന് മുഖ്യമന്ത്രി

വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതിയിൽ...

ഡല്‍ഹി സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് തിരിച്ചടി

ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് തിരിച്ചടി. 7 വര്‍ഷത്തിന്...

പാലക്കാട്ടെ 18 ബിജെപി കൗൺസിലർമാരെയും സ്വാഗതം ചെയ്ത് കോൺഗ്രസ്

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ തോല്‍വിക്ക് പിന്നാലെയുണ്ടായ പൊട്ടിത്തെറിയ്ക്കിടെ നഗരസഭയിലെ ബിജെപി...