കുട്ടനാട്: പുളിങ്കുന്ന് ഫൊറോനായിലെ 16 ഇടവകകളിലെ യൂണിറ്റുകളിൽ നിന്നും തിരഞ്ഞെടുത്തുവന്ന മാതൃപിതൃവേദി ഭാരവാഹികളിൽ നിന്നും ഫൊറോന ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള യോഗം ഫൊറോന ഡയറക്ടർ ഫാ.ടോം ആര്യങ്കാലയുടെ അധ്യക്ഷതയിൽ കൂടി. ഫൊറോനാ വികാരി വെരി. റവ. ഡോ. ടോം പുത്തൻകളം യോഗം ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ പിതൃവേദി പ്രസിഡണ്ടായി സണ്ണി അഞ്ചിൽ പുളിങ്കുന്ന്, വൈസ് പ്രസിഡണ്ടായി എൻ കെ കുഞ്ചെറിയ വെളിയനാട്, സെക്രട്ടറിയായി റാഫേൽ ജോസഫ് രാമങ്കരി, ജോ.സെക്രട്ടറിയായി വർഗീസ് എം ഡി വേഴപ്ര, ട്രഷറായി കുര്യൻ ജോസഫ് കായൽ പുറം എന്നിവരെ തിരഞ്ഞെടുത്തു.
മാതൃവേദി പ്രസിഡന്റായി ബീന ജോസഫ് മാമ്പുഴക്കരി, വൈസ് പ്രസിഡണ്ടായി മറിയാമ്മ അലക്‌സാണ്ടർ വെളിയനാട്, സെക്രട്ടറിയായി ജാൻസി ജോസഫ് കണ്ണാടി, ജോ. സെക്രട്ടറിയായി ഷൈല വർഗീസ് പള്ളിക്കൂട്ടുമ്മ, ട്രഷറായി ജോളി ജോസഫ് പുളിങ്കുന്ന്, അതിരൂപതാ കൗൺസിലറന്മാരായി ജോർജ് തോമസ് കാവാലം, ഗ്രേസി സക്കറിയാ വേഴപ്ര എന്നിവരെയും തിരഞ്ഞെടുത്തു.
ഫൊറോനാ ഡയറക്ടർ ഫാ.ടോം ആര്യങ്കാല, മുൻ പിതൃവേദി പ്രസിഡന്റ് ജോബ് മാത്യു, മുൻ മാതൃവേദി പ്രസിഡന്റ് ബിന്ദു തോമസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
യോഗത്തിന് ആനിമേറ്റർ സി. ജിഷ ജെയിംസ് സി. എം. സി സ്വാഗതവും നിയുക്ത പ്രസിഡന്റ് സണ്ണി അഞ്ചിൽ നന്ദിയും പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular