കേരള സഭയ്ക്ക് ഇത് അഭിമാന നിമിഷം

Date:

കേരള സഭയ്ക്ക് ഇത് അഭിമാന നിമിഷം. രണ്ടു സഭാതനയര്‍ ദൈവദാസ പദവിയിലേക്ക്.

കൊച്ചി: കേരള സഭയ്ക്ക് ഇത് അഭിമാന നിമിഷം. രണ്ടു സഭാതനയര്‍ ദൈവദാസ പദവിയിലേക്ക്.

പുണ്യശ്ലോകനായ ഫാ. തിയോ ഫിലസ് പാണ്ടിപ്പിള്ളിയും മലബാറിന്റെ മഹാമിഷനറിയായിരുന്ന ഫാ. എല്‍.എം സുക്കോള്‍ എസ്.ജെയുമാണ് ദൈവദാസ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നത്. ഒരാള്‍ ജന്മംകൊണ്ട് കേരളീയനായിരുന്നെങ്കില്‍ മറ്റെയാള്‍ കര്‍മ്മംകൊണ്ട് കേരളസഭയുടെ പുത്രനായി മാറുകയായിരുന്നു. കോട്ടപ്പുറം രൂപതാംഗമായ ഫാ. തിയോഫിലസ് പാണ്ടിപ്പിള്ളിയുടെ ദൈവദാസ പദവി പ്രഖ്യാപനം ഡിസംബര്‍ 26, വൈകുന്നേരം മൂന്നിന് നടക്കും. ഫാ. സുക്കോള്‍ ജനുവരി ആറിനാണ് ദൈവദാസ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നത്.

ഫാ. പാണ്ടിപ്പിള്ളിയുടെ കബറിടം സ്ഥിതിചെയ്യുന്ന മടപ്ലാതുരുത്ത് സെന്റ്് ജോര്‍ജ് ദൈവാലയത്തില്‍ നടക്കുന്ന ദിവ്യബലി മധ്യേയാണ് ദൈവദാസ പദവി പ്രഖ്യാപനം. പൊന്തിഫിക്കല്‍ ദിവ്യബലിക്ക് കോട്ടപ്പുറം രൂപതാധ്യക്ഷന്‍ ഡോ. ജോസഫ് കാരിക്കശേരി മുഖ്യകാര്‍മികത്വം വഹിക്കും. ആര്‍ച്ച്ബിഷപ് എമരിറ്റസ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ ദൈവദാസ പദവി പ്രഖ്യാപനം നടത്തും. കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ വചനസന്ദേശം നല്‍കും.
ഇറ്റലിയിലെ ട്രെന്റ് എന്ന സ്ഥലത്ത് 1916 ഫെബ്രുവരി എട്ടിനാണ് ഫാ. സുക്കോള്‍ ജനിച്ചത്. 1940-ല്‍ വൈദികപട്ടം സ്വീകരിച്ച അദ്ദേഹം 1948-ല്‍ ഇന്ത്യയിലെത്തി. തുടര്‍ന്ന് ജീവിതകാലം മുഴുവന്‍ (66 വര്‍ഷം) കേരളമായിരുന്നു അദ്ദേഹത്തിന്റെ സേവനരംഗം. 1948-ല്‍ വയനാട്ടില്‍ ശുശ്രൂഷ ആരംഭിച്ച ഫാ. സുക്കോള്‍ 1954-ല്‍ ചിറക്കല്‍ മിഷനിലേക്ക് നിയോഗിക്കപ്പെട്ടു.

മലബാര്‍ കര്‍മമേഖലയായി തിരഞ്ഞെടുത്ത ഫാ. സുക്കോളിന്റെ ആഗ്രഹംപോലെ ഈ മണ്ണില്‍ത്തന്നെ അന്ത്യവിശ്രമംകൊള്ളാനും സാധിച്ചു. 2014 ജനുവരി ആറിന് 98-ാമത്തെ വയസിലാണ് അദ്ദേഹം നിത്യസമ്മാനത്തിനായി യാത്രയായത്. തളിപ്പറമ്പിനടുത്ത പരിയാരം മരിയാപുരം നിത്യസഹായ ദൈവാലയത്തിലാണ് അദ്ദേഹത്തിന്റെ കബറിടം. പട്ടുവം ആസ്ഥാനമായ ദീനസേവന സഭ (ഡിഎസ്എസ്) സ്ഥാപിക്കുന്നതില്‍ ദൈവദാസി മദര്‍ പേത്രക്ക് സഹായം നല്‍കിയത് അദ്ദേഹമായിരുന്നു. പാവങ്ങള്‍ക്കായി 7,000 ത്തോളം വീടുകള്‍ നിര്‍മിച്ചു നല്‍കിയ ഫാ. സുക്കോള്‍ അനേകര്‍ക്ക് പഠനത്തിനും ചികിത്സയ്ക്കും സഹായം നല്‍കിയിരുന്നു.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഏറ്റുമാനൂരിൽ മഴയെ തുടർന്ന് കൂറ്റൻ പാല മരത്തിന്റെ ശിഖരം ഒടിഞ്ഞ് വ്യാപാര സ്ഥാപനത്തിന് മുകളിൽ വീണു

തിങ്കളാഴ്ച രാത്രി ഏഴരയോടെ ആയിരുന്നു സംഭവം. പട്ടിത്താനം മണർകാട് ബൈപ്പാസിൽ...

വയനാട്: ദില്ലിയിലെത്തി പ്രധാനമന്ത്രിയെ വീണ്ടും കാണുമെന്ന് മുഖ്യമന്ത്രി

വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതിയിൽ...

ഡല്‍ഹി സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് തിരിച്ചടി

ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് തിരിച്ചടി. 7 വര്‍ഷത്തിന്...

പാലക്കാട്ടെ 18 ബിജെപി കൗൺസിലർമാരെയും സ്വാഗതം ചെയ്ത് കോൺഗ്രസ്

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ തോല്‍വിക്ക് പിന്നാലെയുണ്ടായ പൊട്ടിത്തെറിയ്ക്കിടെ നഗരസഭയിലെ ബിജെപി...