ഏറ്റുമാനൂർ: കേരള റീടെയിൽ ഫുട്വെയർ അസോസിയേഷന്റെ രണ്ടാമത് ജില്ലാ സമ്മേളനവും കുടുംബ സംഗമവും
ഫെബ്രുവരി 23 -ന്
ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കോട്ടയം ശാസ്ത്രി റോഡിലുള്ള കെ.പി.എസ്. മേനോൻ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
സമ്മേളനം മന്ത്രി വി. എൻ.വാസവൻ
ഉദ്ഘാടനം ചെയ്യും.
അസോസിയേഷൻ ജില്ലാ പ്രസിഡൻറ്ബിജു ഐശ്വര്യ അധ്യക്ഷതവഹിക്കും.
കുടുംബസംഗമം മന്ത്രി റോഷി അഗസ്റ്റിനും, വിദ്യാഭ്യാസ അവാർഡ് വിതരണം ഫ്രാൻസിസ് ജോർജ് എം.പി.യും. കാരുണ്യ പദ്ധതി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.യും
ഉദ്ഘാടനം ചെയ്യും.
സംസ്ഥാന പ്രസിഡന്റ് എം .എൻ .മുജീബ് റഹ്മാൻ മലപ്പുറം മുഖ്യപ്രഭാഷണം നടത്തും.
സംഘടനയും വ്യാപാരിയും എന്ന വിഷയത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് എം.കെ. തോമസുകുട്ടി പ്രഭാഷണം നടത്തും.സംസ്ഥാന ജനറൽ സെക്രട്ടറി ടി .നൗഷൽ തലശ്ശേരി സംഘടന കാര്യവിശദീകരണം നടത്തും.
കോട്ടയം നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ പ്രസംഗിക്കും.
ജില്ലാ പ്രസിഡന്റ് ബിജു ഐശ്വര്യ . ജനറൽ സെക്രട്ടറി ശ്രീകുമാർ ആർപ്പുക്കര, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ ഉണ്ണി സംഗീത തോമസ്കുട്ടി പുതുപ്പള്ളി . സെക്രട്ടറി രാജേഷ് പുന്നൻ ജോൺ , സാബു അമ്പാട്ട് . എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
