2024 ഫെബ്രുവരി 22 വെള്ളി 1199 മകരം 09
വാർത്തകൾ
- മനുഷ്യജീവൻ സംരക്ഷിച്ചിട്ടാവണം വന്യമൃഗ സ്നേഹം: കേന്ദ്ര സർക്കാർ നയം തിരുത്തണം, വനം – വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണം: കർഷക യൂണിയൻ (എം)
തിരുവനന്തപുരം: മലയോര ജനതയുടെ ജീവന് ഭീഷണിയാകും വിധം അനുദിനം വർദ്ധിച്ചുവരുന്ന വന്യമൃഗ ആക്രമണങ്ങളുടെ പശ്ചാതലത്തിൽ രാജ്യത്തു നിലവിലുള്ള വനം-വന്യജീവി സംരക്ഷണ നിയമം അടിയന്തിര പ്രാധാന്യത്തോടെ ഭേദഗതി ചെയ്യണമെന്ന് കർഷക യൂണിയൻ (എം) ആവശ്യപ്പെട്ടു. വന്യമൃഗങ്ങൾക്കല്ല മറിച്ച് മനുഷ്യ ജീവന് പ്രാധാന്യം കൊടുക്കാൻ സർക്കാരുകൾ തയ്യാറാവണമെന്നും കർഷക യൂണിയൻ (എം) ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിൻ്റെ കേരളത്തോടുള്ള അവഗണനയിലും കർഷക ദ്രോഹ നയത്തിനുമെതിരെ കർഷക യൂണിയൻ (എം) സംസ്ഥാന കമ്മറ്റി തിരുവനന്തപുരത്ത് കർഷക മാർച്ചും പ്രതിഷേധ ധർണ്ണയും സംഘടിപ്പിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് സംസ്ഥാന പ്രസിഡൻ്റ് റെജി കുന്നംകോടിന് കേരളാ കോൺഗ്രസ് (എം) ഉന്നതാധികാരസമിതിയംഗങ്ങളായ മുൻ സംസ്ഥാന പ്രസിഡൻ്റ് ബേബി ഉഴുത്തു വാലും കർഷക യൂണിയൻ (എം) ഇൻചാർജർ ഫിലിപ്പ് കുഴി കുളവും സംയുക്‌തമായി വനം-വന്യജീവി സംരക്ഷണ നിയമം അടക്കം ചെയ്ത ശവപ്പെട്ടിയുമായി സംഘടിപ്പിച്ച കർഷകമാർച്ച് ഫ്ലാഗ് ഓഫ് ചെയ്തു.
- അരുവിത്തുറ സെന്റ് മേരീസിൽ ബാന്റ് സെറ്റ് അരങ്ങേറ്റം
അരുവിത്തുറ: വാർഷികാഘോഷങ്ങളോടനുബന്ധിച്ച് അരുവിത്തുറ സെന്റ് മേരീസ് എൽ.പി.സ്കൂളിൽ ഈ വർഷം ആരംഭിച്ച ബാന്റ് സെറ്റ് അരങ്ങേറ്റം ഫെബ്രുവരി 21 വെള്ളിയാഴ്ച 2 pm ന് സെന്റ് ജോർജ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു.
സ്കൂളിലെ 21 കുരുന്നു കലാപ്രതിഭകൾ മികച്ച പ്രകടനത്തിലൂടെ തങ്ങളുടെ കഴിവു തെളിയിക്കും. സ്കൂളിന് സ്വന്തമായൊരു ബാന്റ് സെറ്റ് എന്ന ചിരകാല സ്വപ്നമാണ് ഇവിടെ സാക്ഷാൽക്കരിക്കപ്പെടുന്നത്. LP സ്കൂളിലെ കുട്ടികൾക്കും ഇത് സാധിക്കുമെന്ന് അവർ തെളിയിച്ചിരിക്കുകയാണ്.
- നിർണായക ക്യാച്ചുകള്‍ കൈവിട്ട് ഇന്ത്യ, കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കരകയറി ബംഗ്ലാദേശ്
ഐസിസി ചാമ്പ്യൻസ് ട്രോഫിയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് 229 റൺസ് വിജയലക്ഷ്യം. ബംഗ്ലാദേശിനെതിരെ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കി ഇന്ത്യൻ താരം മുഹമ്മദ് ഷമി. ഹർഷിത് റാണ മൂന്നും, അക്സർ പട്ടേൽ രണ്ടും വിക്കറ്റ് വീഴ്ത്തി. സെഞ്ചുറി നേടിയ തൗഹിദ് ഹ്രിദോയ് യാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ.
- കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ കൂട്ട ആത്മഹത്യ എന്ന് സംശയം; മൃതദേഹങ്ങൾ അഴുകിയ നിലയിൽ
കാക്കനാട് ടി വി സെൻററിലെ കസ്റ്റംസ് ക്വാർട്ടേഴ്സിൽ കൂട്ട ആത്മഹത്യയെന്ന് സംശയം. ഝാർഖണ്ഡ് സ്വദേശിയായ അഡീഷണൽ കസ്റ്റംസ് കമ്മീഷണർ മനീഷ് വിജയുടെ വീട്ടിൽ നിന്നാണ് രണ്ടു മൃതദേഹങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ ഒരാഴ്ചയായിട്ടും അവധി കഴിഞ്ഞ് മനീഷ് ഓഫീസിൽ എത്താത്തതിനെത്തുടർന്ന് സഹപ്രവർത്തകർ ക്വാർട്ടേഴ്സിൽ അന്വേഷിച്ച് എത്തുകയായിരുന്നു.
- സംസ്ഥാനത്ത് ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി അനുവദിച്ചു
സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു ഗഡു പെൻഷൻകൂടി അനുവദിച്ചു. ഇതിനായി 812 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. അടുത്ത ആഴ്ചയിൽ ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭിച്ചുതുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും.
ഐസിസി ചാമ്പ്യൻസ് ട്രോഫി, ഇന്ത്യയ്ക്കെതിരെ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ദുബായ് ഇന്‍റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ടോസ് നേടിയ ബംഗ്ലാദേശ് നായകന്‍ നജ്മുള്‍ ഹുസൈന്‍ ഷാന്റോ ബാറ്റിംഗ് തിരിഞ്ഞെടുത്തു. വിക്കറ്റ് കീപ്പറായി കെ എല്‍ രാഹുല്‍ ടീമില്‍ തുടരും. റിഷഭ് പന്ത് പുറത്തിരിക്കും. മുഹമ്മദ് ഷമി, ഹര്‍ഷിത് റാണ എന്നിവരണ് ടീമിലെ പേസര്‍മാര്‍. ഹാര്‍ദിക് പാണ്ഡ്യയും പേസ് ഡിപാര്‍ട്ട്‌മെന്റിന് കരുത്തേകും. കുല്‍ദീപ് യാദവാണ് ടീമിലെ ഏക സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍ എന്നിവരും സഹായിക്കാനുണ്ട്.
- ഡല്‍ഹിയെ നയിക്കാന്‍ രേഖ ഗുപ്ത; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
ഡല്‍ഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാംലീല മൈതാനിയില്‍ തയ്യാറാക്കിയ സത്യപ്രതിജ്ഞാ വേദിയില്‍ ലെഫ്. ഗവര്‍ണര്‍ വി കെ സക്സേന സത്യവാചകം ചെല്ലിക്കൊടുത്തു. പര്‍വേഷ് വര്‍മ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. ആശിഷ് സൂദ്, പങ്കജ് സിങ്, മഞ്ജീന്ദര്‍ സിങ് സിര്‍സ, കപില്‍ മിശ്ര, രവീന്ദ്ര ഇന്ദാർജ് സിങ് എന്നിവരും രേഖയ്‌ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തു.
- കാൽവഴുതി ട്രെയിനിന് അടിയിൽ വീണു; മലയാളി സ്റ്റേഷൻമാസ്റ്റർക്ക് ദാരുണാന്ത്യം
ട്രെയിനിന് അടിയിൽ പെട്ട് മലയാളി സ്റ്റേഷൻമാസ്റ്റർക്ക് ദാരുണാന്ത്യം. മധുര കല്ലിഗുഡി സ്റ്റേഷനിലെ അനു ശേഖർ (31) ആണ് മരിച്ചത്. ചെങ്കോട്ട – ഈറോഡ് ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടായത്. കാൽവഴുതി ട്രെയിനിന് അടിയിലേക്ക് വീഴുകയിരുന്നു. തിരുവനന്തപുരം കീഴാരൂർ സ്വദേശിയാണ് അനുശേഖർ. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മധുര കല്ലിഗുഡി സ്റ്റേഷനിലെ സ്റ്റേഷൻമാസ്റ്ററായിരുന്നു. സ്റ്റേഷനിലുള്ളവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സംഭവ സ്ഥലത്തുവെച്ചുതന്നെ അനുശേഖർ മരിച്ചു.
- മാട്ടുപ്പെട്ടിയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടം; വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ ഇന്ന് നാഗര്‍കോവിലില്‍ എത്തിക്കും
മൂന്നാര്‍ മാട്ടുപ്പെട്ടിയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച മൂന്ന് വിദ്യാര്‍ത്ഥികളുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മൃതദേഹങ്ങള്‍ ഇന്ന് തന്നെ നാഗര്‍കോവിലില്‍ എത്തിക്കും. സംഭവത്തില്‍ ബസ് ഡ്രൈവര്‍ വിനേഷിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ആദിക, വേണിക, സുധന്‍ എന്നീ വിദ്യാര്‍ത്ഥികളുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. തേനി മെഡിക്കല്‍ കോളജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന കെവിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്.
- അദാനി കേസ് അന്വേഷണം: ഇന്ത്യയുടെ സഹായം തേടി അമേരിക്ക
ഗൗതം അദാനിക്കും മരുമകൻ സാഗർ അദാനിക്കും എതിരായിട്ടുള്ള കേസിൽ അന്വേഷണത്തിൽ സഹായിക്കണമെന്ന് ഇന്ത്യയിലെ നിയമ മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായി അമേരിക്കയിലെ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ. കോടതിയിൽ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് സംബന്ധിച്ച് അന്തർദേശീയ വാർത്ത ഏജൻസിയായ റോയിട്ടേഴ്‌സ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 265 ദശലക്ഷം ഡോളറിന്റെ കൈക്കൂലി ആരോപണത്തിലാണ് ഗൗതം അദാനിയും മരുമകൻ സാഗർ അദാനിയും അന്വേഷണം നേരിടുന്നത്.