മിശിഹായ്ക്കു വേണ്ടി നമ്മുടെ ഹൃദയത്തിന്റെ വാതില്‍ തുറക്കപ്പെടണം- മോണ്‍.സെബാസ്റ്റ്യൻ വേത്താനത്ത്
പാലാ: മിശിഹായ്ക്കുവേണ്ടി നമ്മുടെ ഹൃദയങ്ങളുടെയും കുടുംബങ്ങളുടെയും വാതിലുകള്‍ തുറക്കപ്പടണമെന്ന് പാലാ രൂപത വികാരി ജനറാള്‍ മോണ്‍.സെബാസ്റ്റ്യൻ വേത്താനത്ത് പറഞ്ഞു. പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്റെ നാലാം ദിനമായ ഇന്ന് വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
വിശ്വാസത്തെകുറിച്ചും കത്തോലിക്കാ പാരമ്പര്യങ്ങളെക്കുറിച്ചും നമ്മുടെ ഇളം തലമുറയെ പഠിപ്പിക്കുകയും അതിലേക്ക് അവരെ വളര്‍ത്തുകയും ചെയ്യണം. ആര് വിചാരിച്ചാലും പരിശ്രമിച്ചാലും തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസത്തിന്റെ ഉടമകളായി നാം മാറണം. നമ്മുടെ വിശ്വാസപ്രമാണത്തില്‍ നാം ഏറ്റുചൊല്ലുന്ന വിശ്വാസത്തിന്റെ പന്ത്രണ്ട് തലങ്ങള്‍ സ്വജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുമ്പോള്‍ വിശ്വാസം വളരും. നമ്മുടെ ഹൃദയത്തിലും കുടുംബത്തിലും സമൂഹത്തിലും ഉണ്ണിയേശുവിന് പിറക്കാന്‍ കഴിയുന്ന ആഴമേറിയ ആദ്ധ്യാത്മികത നേടാന്‍ കഴിയണം. വിശ്വാസത്തെക്കുറിച്ചും അതിന്റെ ആഴത്തെകുറിച്ചും ആത്മശോധന ചെയ്തു പോരായ്മകള്‍ പരിഹരിക്കാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കണ്‍വന്‍ഷനില്‍ നടന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്ക് വികാരി ജനറാള്‍ മോണ്‍.സെബാസ്റ്റ്യന്‍ വേത്താനത്ത് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാ. തോമസ് പുല്ലാട്ട്, ഫാ. ജോസ് വടക്കേകുറ്റ്, ഫാ. തോമസ് വാലുമ്മേല്‍, ഫാ. തോമസ് ഓലായത്തില്‍ എന്നിവര്‍ സഹകാര്‍മ്മികരായി.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision