ഫ്രാന്‍സിലെ ടൂര്‍ണായിലായിരുന്നു വിശുദ്ധ എലിയൂത്തേരിയൂസിന്റെ ജനനം. പ്രാരംഭ കാലഘട്ടത്തിലെ വിശുദ്ധരില്‍ ഒരാളായിരിന്ന പ്ലേട്ടണാല്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടവരായിരുന്നു വിശുദ്ധ എലിയൂത്തേരിയൂസിന്റെ മാതാപിതാക്കള്‍. 486-ല്‍ വിശുദ്ധന്‍ ടൂര്‍ണായിലെ മെത്രാനായി അഭിഷിക്തനായി.
ഒരിക്കല്‍ ചെറുപ്പക്കാരിയായ ഒരു പെണ്‍കുട്ടി വിശുദ്ധനില്‍ അനുരക്തയായി. മെത്രാന് ഇക്കാര്യത്തില്‍ യാതൊരു പങ്കും ഇല്ലായിരുന്നു. ഇതറിഞ്ഞ പെണ്‍കുട്ടി രോഗിയാവുകയും അധികം താമസിയാതെ ബോധം നഷ്ട്ടപ്പെട്ട അവസ്ഥയിലാവുകയും ചെയ്തു. അവളുടെ പിതാവിനോടു ക്രിസ്തുമതം സ്വീകരിക്കുമെന്ന് വാഗ്ദാനം ചെയ്യുകയാണെങ്കില്‍ താന്‍ അവളുടെ രോഗം ഭേദമാക്കാമെന്ന് വിശുദ്ധന്‍ ഉറപ്പ് കൊടുത്തു. എന്നാല്‍ അവളുടെ അസുഖം ഭേദമായെങ്കിലും അവളുടെ പിതാവ് വാക്കുപാലിക്കുവാന്‍ സന്നദ്ധത കാണിച്ചില്ല. അതിനാല്‍ വിശുദ്ധ എലിയൂത്തേരിയൂസ് ആ പ്രദേശത്ത് പ്ലേഗ് ബാധ വരുത്തുകയും തന്മൂലം തന്റെ വാഗ്ദാനം പാലിക്കാതിരുന്ന ആ മനുഷ്യന്‍ ഉടന്‍തന്നെ അനുതപിച്ചു ക്രിസ്തുവില്‍ വിശ്വസിച്ചതായും ഐതിഹ്യമുണ്ട്.
ആ പ്രദേശത്തെ ദൈവവിരോധികളായ അവിശ്വാസികള്‍ ഏല്‍പിച്ച മുറിവുകളാലാണ് വിശുദ്ധന്‍ മരണപ്പെട്ടത്. 532 ജൂലൈ 1നാണ് വിശുദ്ധന്‍ മരണമടഞ്ഞത്.