പാലാ..പാലാ രൂപത പ്ലാറ്റിനം ജൂബിലിയുടെയും ദീപിക ഫ്രണ്ട്സ് ക്ലബ് ദശാബ്ദിയുടെയും ഭാഗമായി ഇന്ന് ഫെബ്രുവരി 19 (ബുധനാഴ്ച ) രൂപതാതല കൺവെൻഷൻ നടക്കും. ഉച്ചകഴിഞ്ഞ് 2:00മണിക്ക് അരുണാപുരം സെന്റ് തോമസ് പള്ളി ഓഡിറ്റോറിയത്തിൽ നടക്കുന്ന രൂപത കൺവെൻഷൻ പാലാരൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. ഡി. എഫ്.സി രൂപത പ്രസിഡന്റ് ജയ്സൺ ജോസഫ് കുഴികോടിയിൽ യോഗത്തിൽ അധ്യക്ഷത വഹിക്കും. രൂപത ഡയറക്ടർ ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം ആമുഖ പ്രഭാഷണം നടത്തും. ഡി എഫ് സി സംസ്ഥാന പ്രസിഡന്റ് ജോർജ് വടക്കേൽ, അരുണാപുരം സെന്റ് തോമസ് പള്ളി വികാരി ഫാ. മാത്യു പുല്ലുകാലായിൽ, രൂപത സെക്രട്ടറി ബിജു കദളിയിൽ, വനിതാ വിഭാഗം പ്രസിഡണ്ട് ജാൻസി ജോസഫ് തോട്ടക്കര.,സെക്രട്ടറി ആലീസ് തോമസ് പാറടിയിൽ ജനറൽ കൺവീനർ വിറ്റി ജോസഫ് വെട്ടിക്കൽഎന്നിവർ പ്രസംഗിക്കും തുടർന്ന് രൂപതയിലെ വിവിധ മേഖലകളിൽ സേവനം ചെയ്യുന്നവരെ ചടങ്ങിൽ ആദരിക്കും. ദീപികയുടെ വളർച്ചയ്ക്കായി സേവനം ചെയ്യുന്ന എല്ലാ ജീവനക്കാർക്കും പ്രത്യേക പാരിതോഷികം നൽകുന്നതും ആണ്.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular