spot_img

പ്രഭാത വാർത്തകൾ 2024 ഫെബ്രുവരി 17

spot_img
spot_img

പ്രഭാത വാർത്തകൾ 2024 ഫെബ്രുവരി 17

spot_img

Date:

വാർത്തകൾ

  • വില്ലാർവട്ടം ക്രിസ്തീയ രാജവംശം എന്ന ചരിത്ര നോവൽ സമാനതകളില്ലാത്ത ഒരു അമൂല്യ സാഹിത്യ സൃഷ്ട്ടി :റവ.ഡോ.ജോർജ് വർഗീസ് ഞാറക്കുന്നേൽ

പാലാ :വില്ലാർവട്ടം ക്രിസ്തീയ രാജവംശം എന്ന ചരിത്ര നോവൽ സമാനതകളില്ലാത്ത ഒരു അമൂല്യ സാഹിത്യ സൃഷ്ട്ടിയാണെന്ന് എ കെ സി സി പാലാ രൂപതാ പ്രസിഡണ്ട് റവ:ഡോക്ടർ :ഫാദർ ജോർജ് വർഗീസ് ഞാറക്കുന്നേൽ അഭിപ്രായപ്പെട്ടു.പ്രശസ്ത സാഹിത്യകാരൻ ജോസ് അന്തീനാട് എഴുതിയ വില്ലാർവട്ടം ക്രിസ്തീയ രാജവംശം എന്ന ചരിത്ര നോവലിനെ കുറിച്ചുള്ള  ചർച്ചയും പുസ്തക പരിചയവും ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഫാദർ ജോർജ് വർഗീസ് ഞാറക്കുന്നേൽ .

  • ഇസ്ലാമിക തീവ്രവാദികള്‍ കൊലപ്പെടുത്തിയ ലിബിയന്‍ ക്രൈസ്തവരുടെ രക്തസാക്ഷിത്വത്തിന് ഒരു പതിറ്റാണ്ട്

ക്രിസ്തു വിശ്വാസത്തെ പ്രതി ഇസ്ലാമിക തീവ്രവാദികള്‍ കഴുത്തറുത്തു കൊലപ്പെടുത്തിയ കോപ്റ്റിക് ക്രൈസ്തവരുടെ ധീര രക്തസാക്ഷിത്വത്തിന് പത്തു വര്‍ഷം. 2015 ഫെബ്രുവരി 12ന്, ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ലെവന്റ് (ISIL) അവരുടെ ഓൺലൈൻ മാസികയായ ‘ഡാബിക്’ല്‍ ലിബിയയിലെ തീരദേശ നഗരമായ സിര്‍ട്ടെ നഗരത്തിൽ നിന്നു തട്ടിക്കൊണ്ടുപോയ 21 ഈജിപ്ഷ്യൻ കോപ്റ്റിക് ക്രിസ്ത്യൻ നിർമ്മാണ തൊഴിലാളികളുടെ ഫോട്ടോകൾ പുറത്തുവിട്ടിരിന്നു. മൂന്നു ദിവസങ്ങള്‍ക്ക് ശേഷം, ഫെബ്രുവരി 15നു സിര്‍ട്ടെയിലെ കടല്‍ക്കരയിലുള്ള ഹോട്ടലിന് സമീപത്ത് വെച്ചായിരുന്നു ക്രൈസ്തവ കൂട്ടക്കൊല അരങ്ങേറിയത്.

  • തൃശൂരിലെ ബാങ്ക് കവർച്ച; പ്രതി പിടിയിൽ; കവർച്ച നടത്തിയത് കടം വീട്ടാനെന്ന് മൊഴി

തൃശൂർ ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് കവർച്ച കേസിലെ പ്രതി പിടിയിൽ. ചാലക്കുടി സ്വദേശിയായ റിജോ ആന്റണി ആണ് പിടിയിലായത്. പിടിയിലായത് പ്രത്യേകം അന്വേഷണസംഘത്തിന്റെ കൈയിലാണ് പ്രതി പിടിയിലായത്. 36 മണിക്കൂർ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. ചാലക്കുടിയുമായി അടുത്ത് പരിചയമുള്ള തദ്ദേശീയനാണ് പ്രതിയെന്ന വിവരം അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കടം വീട്ടാനാണ് കൊള്ളയടിച്ചതെന്ന് പ്രതിയുടെ മൊഴി. 

  • മോദിയുടെ നയതന്ത്രത്തെ വാനോളം പുകഴ്‌ത്തി അമേരിക്കൻ മാധ്യമം

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള വ്യാപാര ചർച്ചകൾക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് അമേരിക്കൻ മാധ്യമങ്ങൾ. ട്രംപുമായുള്ള ചർച്ചയെ മോദി കൈകാര്യം ചെയ്ത രീതി “മാസ്റ്റർക്ലാസ്” എന്നാണ് സിഎൻഎൻ പ്രശംസിച്ചത്, ഇന്ത്യയ്ക്ക് മേലെ ട്രംപ് ഉയർന്ന താരിഫ് പ്രഖ്യാപിച്ചപ്പോൾ ഉഭയകക്ഷി ബന്ധം വഷളാകേണ്ടതായിരുന്നുവെന്നും എന്നാൽ ഇതിനെ ഒരു അവസരമായി കണ്ട മോദി വ്യാപാരം, ഊർജ്ജം, പ്രതിരോധം തുടങ്ങിയ മേഖലയിൽ വിജയകരമായ കരാറുകൾ ഒപ്പിടുകയും ഇരുരാജ്യങ്ങളും തമ്മിലെ സൗഹൃദം ശക്തിപ്പെടുത്തുകയുമാണ് ചെയ്തതെന്ന് സിഎൻഎന്നിലെ മുതിർന്ന അന്താരാഷ്ട്ര ലേഖകൻ വിൽ റിപ്ലി അഭിപ്രായപ്പെട്ടു.

  • അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇല്ലിക്കൽ കല്ലിൽ വെച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പിഞ്ചുകുഞ്ഞിന് ഉൾപ്പെടെ പരുക്കേറ്റു. തലശേരി സ്വദേശികളായ മൻസൂർ (32 ) ഷെറീന ( 30 ) സുൾഫിക്കൽ (2 ) എന്നിവർക്കാണ് പരുക്കേറ്റത്. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം.
മുട്ടപ്പള്ളിയിൽ വച്ച് കാർ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി കടയുടമ മുക്കൂട്ടതറ സ്വദേശി സാബുവിന് ( 50 ) പരുക്കേറ്റു. ഉച്ചയോടെയാണ് അപകടം.

  • കേന്ദ്രസര്‍ക്കാരിന്റെ വിരട്ടല്‍ തമിഴ്‌നാടിനോട് വേണ്ട; തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍

ഹിന്ദി പഠനം നിര്‍ബന്ധമാക്കുന്ന വിദ്യാഭ്യാസ നയത്തിലെ മൂന്ന് ഭാഷാ ഫോര്‍മുലയില്‍ കേന്ദ്രത്തെ ശക്തമായി വിമര്‍ശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. സര്‍ക്കാറിന്റെ വിരട്ടല്‍ തമിഴ്‌നാടിനോട് വേണ്ടെന്ന് സ്റ്റാലിന്‍ എക്‌സില്‍ കുറിച്ച്. മുഖ്യമന്ത്രിക്ക് പിന്തുണയുമായി ഉപമുഖ്യമന്ത്രി രംഗത്തെത്തിയപ്പോള്‍ ടിവികെ അധ്യക്ഷനും നടനുമായ വിജയ് യും വിഷയത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചു. 

  • കോട്ടയം നഗരസഭയിലെ 211 കോടിയുടെ ക്രമക്കേട്

കേരളത്തിലെ 21 നഗരസഭകളില്‍ പ്രത്യേക പരിശോധന നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 21 ഓഡിറ്റ് ടീമിനെ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ഇതിനായി നിയോഗിച്ചു. കോട്ടയം നഗരസഭയില്‍ 211 കോടി രൂപയുടെ ക്രമക്കേട് നടന്ന പശ്ചാത്തലത്തിലാണ് നടപടി. എ ക്ലാസ് നഗരസഭകളിലാണ് പരിശോധനയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കോട്ടയം നഗരസഭയില്‍ തട്ടിപ്പു നടന്നിട്ടില്ലന്നും ക്ലറിക്കല്‍ പിശകു മാത്രമാണു സംഭവിച്ചതെന്നും ഭരണ സമിതിയുടെ വിശദീകരിച്ചിരുന്നു. എന്നാല്‍ ഈ വാദം തള്ളിക്കൊണ്ട് സംസ്ഥാന തല പരിശോധനാ സംഘം ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയതോടെയാണ് മറ്റു നഗരസഭകളിലും പരിശോധന നടത്താന്‍ തീരുമാനിച്ചത്.

  • എല്‍ഡിഎഫിനോട് വിരോധം ആയിക്കോളൂ നാടിനോട് അതാകരുത്; പ്രതിപക്ഷത്തോട് മുഖ്യമന്ത്രി

കേരളത്തെ പുകഴ്ത്തിയുള്ള ഡോ ശശി തരൂരിന്റെ നിലപാടിനെ പിന്തുണച്ചും പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്നും അത് നേട്ടമാണെന്ന് പറയുന്നതില്‍ ചിലര്‍ക്ക് വല്ലാത്ത പ്രശ്‌നമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളത്തിലെ വ്യാവസായിക വളര്‍ച്ചയെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം സ്വാഭാവികമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

  • കഴുതയെ പെയിന്റടിച്ച് സീബ്രയാക്കി ആളെ പറ്റിക്കാൻ ശ്രമം, സന്ദർശകരെ പറ്റിക്കാനുള്ള മാർക്കറ്റിങ് തന്ത്രമെന്ന് ചൈന മൃഗശാല

സന്ദർശകരെ കബളിപ്പിക്കാനായി കഴുതയെ പെയിൻ്റടിച്ച് സീബ്രയാക്കിയ ചൈനയിലെ മൃഗശാല വിവാദത്തിൽ. തങ്ങളെ കബളിപ്പിക്കുന്നതിനായി കഴുതകളുടെ ശരീരത്തിൽ പെയിൻ്റടിച്ചതാണ് എന്ന് സന്ദർശകർ എളുപ്പത്തിൽ മനസ്സിലാക്കിയതോടെ മൃഗശാല അധികൃതരുടെ കള്ളക്കളി പൊളിഞ്ഞു. എൻഡിടിവി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

  • കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക്‌ 300 കോടി രൂപകൂടി

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി(കാസ്‌പ്‌)ക്ക്‌ 300 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഈ സാമ്പത്തിക വർഷം ഇതുവരെ 978.54 കോടി രൂപയാണ്‌ പദ്ധതിക്കായി നൽകിയത്‌. ബജറ്റിലെ വകയിരുത്തൽ 679 കോടിയും. രണ്ടാം പിണറായി സർക്കാർ 4267 കോടിയോളം രൂപ കാസ്‌പിനായി ലഭ്യമാക്കി. അടുത്ത സാമ്പത്തിക വർഷത്തേയ്‌ക്കുള്ള ബജറ്റിൽ 700 കോടി രൂപയും വകിയിരുത്തിയിട്ടുണ്ട്‌.

  • പാലക്കാട് ജില്ലാ ആശുപത്രിയില്‍ തീപിടുത്തം

പാലക്കാട് ജില്ലാ ആശുപത്രിയില്‍ തീപിടുത്തം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം. വനിതാ ബ്ലോക്കിന് സമീപമാണ് തീപടര്‍ന്നത്. ഐസിയുവിലുണ്ടായിരുന്നവരെയും രോഗികളെയും മാറ്റിയതോടെ വന്‍ ദുരന്തമാണ് ഒഴിവായത്. ഫയര്‍ഫോഴ്‌സ് എത്തി തീ പൂര്‍ണമായും അണച്ചു. ഷോര്‍ട്ട് സെര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം. ആര്‍ക്കും പരുക്കില്ല.

  • യുഎസില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ എത്തിച്ചത് കൈവിലങ്ങിട്ടു തന്നെ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷവും അനധികൃത കുടിയേറ്റക്കാരെ എത്തിച്ചത് കൈവിലങ്ങിട്ടെന്ന് വിവരം. 117 യാത്രക്കാരുമായി ഇന്നലെ അമൃത്സറില്‍ ഇറങ്ങിയ വിമാനത്തിലെ പുരുഷന്മാരെയാണ് കൈവിലങ്ങിട്ട് കൊണ്ടുവന്നതെന്നാണ് വിവരം. എന്നാല്‍ സ്ത്രീകളെയും കുട്ടികളെയും വിലങ്ങ് അണിയിച്ചിരുന്നില്ല. 157 അനധികൃത കുടിയേറ്റക്കാരുമായുള്ള മൂന്നാമത്തെ സൈനിക വിമാനം ഇന്ന് രാത്രിയോടെ അമൃത്സറില്‍ എത്തും.

  • ചാലക്കുടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

തൃശൂര്‍ ചാലക്കുടിയില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. പട്ടിമറ്റം സ്വദേശികളായ സുരാജ്, വിജേഷ് എന്നിവരാണ് മരിച്ചത്. കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. മുരിങ്ങൂര്‍ ഡിവൈന്‍ കേന്ദ്രത്തില്‍ നടക്കുന്ന കുടുംബ സംഗമത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഇരുവരും ചാലക്കുടിയില്‍ എത്തിയത്. ഇരുവരുടെയും കുടുംബാംഗങ്ങളും ധ്യാനകേന്ദ്രത്തില്‍ എത്തിയിരുന്നു. വെളുപ്പിന് ബൈക്ക് എടുത്ത് ഇരുവരും തൃശൂരിലേക്ക് മടങ്ങുകയായിരുന്നു. പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു അപകടം. രണ്ടു പേരും സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ബൈക്ക് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.

  • മഞ്ഞപിത്തo പിടിപെട്ട് വിദ്യാർത്ഥി മരിച്ചു

പാലാ സെ.തോമസ് ഹൈസ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ചക്കാമ്പുഴ അമ്പാട്ട് ടോമിയുടെ പുത്രൻ സെബിൻ ടോമി കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെ മരണമടഞ്ഞു. തുടർച്ചയയുള്ള ഡയാലിസിസിന് വിധേയനാക്കിയിരുന്നു. ജോസ്, കെ.മാണി എം.പിയുടെ നിർദ്ദേശാനുസരണം കോട്ടയത്തെ യൂത്ത്ഫ്രണ്ട് (എം) സമ്മേളനത്തിൽ പങ്കെടുത്തു കൊണ്ടിരുന്ന യുവജനങ്ങൾ ആശുപത്രിയിലെത്തി അവശ്യമായ രക്തം നൽകി കൊണ്ടിരുന്നുവെങ്കിലും ജീവൻ രക്ഷിക്കുവാനായില്ല. ചക്കാമ്പുഴയിലും സമീപമേഖലയിലും നിരവധി പേർക്ക് മഞ്ഞപിത്തം പിടിപെട്ടിരുന്നു.പലരും ആഴ്ച്ചകളിലായി ചികിത്സയിലുമാണ്.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related