വിശുദ്ധയുടെ ജന്മസ്ഥലമായി പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത് കാംബാനിയായിലുള്ള കുമായാണ്. വിശുദ്ധ ഗ്രിഗറിയുടെ എഴുത്ത്കളിലും ഇതേ സ്ഥലത്തെ പറ്റിയുള്ള പരാമര്‍ശം കാണാന്‍ സാധിക്കും. വിശുദ്ധ ജൂലിയാനയെ പ്രത്യേകമായി വണങ്ങി വരുന്നു എന്നത് ഇതിനെ സാക്ഷ്യപ്പെടുത്തുന്നു. ജാനുവാരിയ എന്ന് പേരായ ഒരു സ്ത്രീ തന്റെ ഭൂമിയില്‍ ഒരു ദേവാലയം പണികഴിപ്പിച്ചു. ഇതിന്റെ അഭിഷേകത്തിനായി സിസ്റ്റര്‍ സെവേരിനസിന്റേയും വിശുദ്ധ ജൂലിയാനയുടേയും തിരുശേഷിപ്പുകള്‍ അവിടെ കൊണ്ടുവരണമെന്ന് അവര്‍ ആഗ്രഹിച്ചു. ഇത് മനസ്സിലാക്കിയ വിശുദ്ധ ഗ്രിഗറി ‘ജാനുവാരിയയുടെ ആഗ്രഹം കഴിയുമെങ്കില്‍ സാധിച്ചു കൊടുക്കുക’എന്ന് ആവശ്യപ്പെട്ടു നേപ്പിള്‍സിലെ മെത്രാനായിരുന്ന ഫോര്‍റ്റുനാറ്റസിന് കത്തെഴുതി എന്നു പറയപ്പെടുന്നു. ലാറ്റിന്‍ സഭകളും, ഗ്രീക്ക് സഭകളും അവരുടെ വിശുദ്ധരുടെ പട്ടികയില്‍ ഈ വിശുദ്ധയേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാക്സിമിയാനൂസ് ചക്രവര്‍ത്തിയുടെ മതപീഡനത്തില്‍ നിരവധി പീഡനങ്ങള്‍ക്കൊടുവില്‍ വിശുദ്ധയേയും ശിരച്ചേദം ചെയ്തു കൊലപ്പെടുത്തി. തുടര്‍ന്ന്‍ സെഫോണിയ എന്ന് പേരായ ഒരു രാജ്ഞി നിക്കോമെദിയ വഴി വരികയും വിശുദ്ധയുടെ ഭൗതീകശരീരം ഇറ്റലിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ലാറ്റിന്‍ സഭയില്‍ ഫെബ്രുവരി 16 നും ഗ്രീക്ക് സഭയില്‍ ഡിസംബര്‍ 21നു മാണ് വിശുദ്ധയുടെ തിരുനാള്‍ ആഘോഷിക്കുന്നത്’.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular