സഭയുടെ കരുണാർദ്ര ശുശ്രൂഷയുടെ മുഖമാണ് കെയർ ഹോമുകൾ: മാർ ജോസഫ് കല്ലറങ്ങാട്ട്

spot_img
spot_img

Date:

spot_img
spot_img

സഭയുടെ കരുണാർദ്ര ശുശ്രൂഷയുടെ മുഖമാണ് കെയർ ഹോമുകൾ എന്ന് പാലാ രൂപതാ ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. പാലാ രൂപത കെയർ ഹോസിന്റെ വാർഷി കാഘോഷവും കുടംബസംഗമവും ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു പിതാവ്. പൊതുവെ ഒന്നിച്ചുകൂടാൻ പ്രയാസമുള്ള ഒരു വലിയ കൂട്ടായ്‌മയുടെ രൂപത കുടുംബസംഗ മത്തിനാണ് നാം ഇവിടെ സാക്ഷ്യം വഹിക്കുന്നതെന്നും വിവിധ സന്യാസസമൂഹങ്ങളും അൽമായസഹോദരങ്ങളും സ്നേഹത്തോടും അർപ്പണ മനോഭാവത്തോടും കൂടി ചെയ വരുന്ന കെയർ ഹോംസ് ശുശ്രൂഷകൾ ശ്ലാഘനീയമാണെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു. കെയർ ഹോമുകൾ കൂടുതൽ സന്തോഷത്തിൻ്റെ ഇടങ്ങളായി കാണുവാൻ കഴിഞ്ഞിട്ടുള്ളത് വിസ്മ യത്തോടെ കണ്ടിട്ടുള്ള കാര്യമാണെന്നും അവിടുത്തെ അന്തേവാസികളുടെ സന്തോഷവും സംതൃപ്തിയും കൂടുതൽ മനസ്സിലാക്കുവാൻ കഴിഞ്ഞിട്ടുണ്ടെന്നും ഒന്നിച്ചു ജീവിക്കുമ്പോൾ ഉണ്ടാകുന്ന കൊച്ചുകൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും എല്ലാം മറികടന്ന് കൂട്ടായ്‌മയുടെ ബലം കൂട്ടുന്നതായി കെയർ ഹോമുകൾ സന്ദർശിക്കുമ്പോൾ അനുഭവിക്കുവാൻ കഴിയുന്നു വെന്നും പിതാവ് അനുസ്‌മരിച്ചു. മാർ സ്ലീവാ മെഡിസിറ്റി പാലാ രൂപത കെയർ ഹോംസ് സ്പെഷൽ സ്കൂൾ കുട്ടികൾക്കായി വിവധ പ്രോജക്‌ടുകളുടെ ഉദ്ഘാടനവും തദവസര ത്തിൽ നടന്നു.

രൂപത കെയർ ഹോംസ് വാർഷികാഘോഷപരിപാടിയിൽ പാലാ രൂപത വികാരി ജനറാള ച്ചന്മാരായ മോൺ. റവ. ഡോ. സെബാസ്റ്റ്യൻ വേത്താനത്ത്, മോൺ. റവ. ഡോ. ജോസഫ് കണിയോടിക്കൽ, അരുണാപുരം പള്ളി വികാരി റവ. ഫാ. മാത്യു പുല്ലുകാലായിൽ, പാലാ രൂപത കെയർ ഹോംസ് ഡയറക്‌ടർ റവ. ഫാ. ജോർജ് നെല്ലിക്കുന്നുചെരിവുപുരയിടം തുട ങ്ങിവർ ആശംസകൾ നേർന്നു. രൂപതയിലെ വിവിധ സന്യാസസമൂഹങ്ങളുടെ സുപ്പീരിയർ ജനറൽസ്, പ്രൊവിൻഷ്യൽ സുപ്പീരിയേഴ്‌സ് സമ്മേളനത്തിൽ സന്നിഹിതരായിരുന്നു. 74 കെയർ ഹോംസിൽനിന്നുള്ളവർ പങ്കെടുത്തു. കുട്ടികളും മുതിർന്നവരും കലാപരിപാടി കൾ അവതരിപ്പിക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്‌തു. പാലാ രൂപത കെയർ ഹോംസ് പ്രസിഡൻ്റ് സിസ്റ്റർ റീബാ വേത്താനത്ത് എഫ്.സി.സി, വൈസ് പ്രസിഡൻ്റ് സിസ്റ്റർ ആൻജോ എസ്.എം.എസ്, സെക്രട്ടറി സിസ്റ്റർ ജോയൽ എസ്.ആർ.എ തുടങ്ങിയവർ വാർഷി കാഘോഷത്തിന് നേതൃത്വം നൽകി.

പാലാ രൂപത കെയർ ഹോംസ് വാർഷികാഘോഷം രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറ ങ്ങാട്ട് ഉദ്ഘാടനം ചെയ്യുന്നു. സി. റിൻസി എൽ.എ.ആർ, സി. ആൻജോ എസ്.എം.എസ്, സി. ജോയൽ, സി. റീബാ വേത്താനത്ത് എഫ്.സി.സി, റവ. ഫാ. മാത്യു പുല്ലുകാലായിൽ, മോൺ. റവ. ഡോ. ജോസഫ് കണിയോടിക്കൽ, റവ. ഫാ. ജോർജ് നെല്ലിക്കുന്നുചെരിവുപുരയിടം എന്നിവർ സമീപം.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related