ദീപനാളം ‘പ്രതിഭ’യുടെ പത്താംവാർഷികം പ്രമാണിച്ച് സ്കൂൾ – കോളേജ് വിദ്യാർത്ഥികൾക്കായി സാഹിത്യ ശില്പശാലയും പ്രതിഭാസംഗമവും

spot_img
spot_img

Date:

spot_img
spot_img

പാലാ രൂപത പ്ലാറ്റിനം ജൂബിലിയും ദീപനാളം പ്രതിഭയുടെ പത്താം വാർഷികവും പ്രമാണിച്ച് ദീപനളത്തിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ – കോളേജ് വിദ്യാർത്ഥികൾക്കായി ഏകദിന സാഹിത്യ ശില്പശാലയും പ്രതിഭാ സംഗമവും സംഘടിപ്പിക്കുന്നു. ഫെബുവരി 15 – ന് രാവിലെ 9.30 -ന് പാലാ അൽഫോൻസാ കോളേജ് ഓഡിറ്റോറിയത്തിൽ എഴുത്തുകാരനും നിരൂപകനുമായ ഡോ. കുര്യാസ് കുമ്പളക്കുഴി സാഹിത്യ ശില്പശാല ഉദ്ഘാടനം ചെയ്യും. പാലാ രൂപത സിഞ്ചെലൂസ് മോൺ. ഡോ. സെബാസ്റ്റ്യൻ വേത്താനത്ത് അധ്യക്ഷത വഹിക്കും. കഥ, കവിത, ലേഖനം എന്നീ വിഷയങ്ങളിൽ നടക്കുന്ന ചർച്ചയും സംവാദവും തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ നയിക്കും. ഉച്ചകഴിഞ്ഞ് 2.30 നു ചേരുന്ന പ്രതിഭാസംഗമം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. ദീപനാളം ചീഫ് എഡിറ്റർ ഫാ. കുര്യൻ തടത്തിൽ അധ്യക്ഷത വഹിക്കും. നോവലിസ്റ്റും കഥാകൃത്തുമായ ഡോ. ജോർജ് ഓണക്കൂർ മുഖ്യപ്രഭാഷണം നടത്തും. വിവിധ രംഗങ്ങളിൽ കഴിവു തെളിയിച്ച വിദ്യാർഥിപ്രതിഭകളെ ചടങ്ങിൽ പുരസ്കാരം നൽകി ആദരിക്കും. ദീപനാളം സാഹിത്യരചനാ മത്സരങ്ങളിൽ വിജയികളായവർക്കുള്ള ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും തദവസരത്തിൽ നൽകും. മൂല്യാധിഷ്ഠിതരചനകളിലൂടെ സാഹിത്യ രംഗത്ത് നല്കിയ സമഗ്രസംഭാവനയ്ക്കുള്ള ദീപനാളം സാഹിത്യ അവാർഡ് ശ്രീ വിനായക് നിർമ്മലിന് ചടങ്ങിൽ സമ്മാനിക്കുന്നതാണ്. ഇരുപതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് അവാർഡ്.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related