ഗണപതി പൂജയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വീട്ടിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി മുന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കേസുകളെ ഒരു തരത്തിലും സ്വാധീനിച്ചിട്ടില്ലെന്ന് ബിബിസിക്ക് അനുവദിച്ച അഭിമുഖത്തില്‍ ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. ‘ഭരണഘടനാ സ്ഥാപനങ്ങള്‍ തമ്മിലുള്ള പ്രാഥമിക മര്യാദകള്‍ക്ക് ദുര്‍വ്യാഖ്യാനം നല്‍കേണ്ടതില്ല. അത്തരം പ്രാഥമിക മര്യാദകള്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനെ ബാധിക്കില്ലെന്ന് തിരിച്ചറിയാന്‍ നമ്മുടെ സംവിധാനത്തിന് പക്വതയുണ്ട്’ – ചന്ദ്രചൂഡ് പറഞ്ഞു.
