അതിരമ്പുഴ അൽഫോൻസാ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഫെബ്രുവരി 16 ന് അതിരമ്പുഴ സെന്റ് മേരിസ് പാരിഷ് ഹാളിൽ നടക്കുമെന്ന് ട്രസ്റ്റ് അധികൃതർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു
ഞായറാഴ്ച രാവിലെ 9 മുതൽ 12 വരെയാണ് ക്യാമ്പ്. അൽഫോൻസാ ട്രസ്റ്റ്, അതിരമ്പുഴ സെന്റ് മേരിസ് ഫൊറോന ചർച്ച്, അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ, ഹെൽപേജ് ഇന്ത്യ, ഏഷ്യാനെറ്റ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടക്കുന്നത്.
അൽഫോൻസ ട്രസ്റ്റിന്റെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറച്ചുകൊണ്ട് നടത്തുന്ന ക്യാമ്പ് സഹകരണ -തുറമുഖ- ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. അതിരമ്പുഴ പള്ളി വികാരി റവ. ഫാ. ഡോ. ജോസഫ് മുണ്ടകത്തിൽ ആശിർവാദവും അനുഗ്രഹ പ്രഭാഷണവും നടത്തും. അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിലെ 15 ഡോക്ടർമാരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നത്. ക്യാമ്പിൽ സൗജന്യ നേത്ര പരിശോധനയും, അർഹരായവർക്ക് സൗജന്യ തിമിര ശസ്ത്രക്രിയയും നടത്തും. പൊതുജനങ്ങൾ പരമാവധി ക്യാമ്പിന്റെ പ്രയോജനം ലഭ്യമാക്കണമെന്ന് ട്രസ്റ്റ് അധികൃതർ അറിയിച്ചു. ബുക്കിങ്ങിനായി 9447910012,9447039489 എന്ന നമ്പറിൽ ബന്ധപ്പെടാം.