മൂലമറ്റം സെൻറ് ജോർജ് സ്കൂൾ പ്ലാറ്റിനം ജൂബിലി സമാപിച്ചു

spot_img
spot_img

Date:

spot_img
spot_img

മൂലമറ്റം : സെൻറ് ജോർജ് യു.പി സ്കൂളിൻ്റെ ഒരു വർഷം നീണ്ടുനിന്ന പ്ലാറ്റിനം ജൂബിലിയാഘോഷങ്ങൾ സമാപിച്ചു . കിഡ്സ് ഫെസ്റ്റ് ഗ്രീൻ വിഷൻ കേരള സംസ്ഥാന സെക്രട്ടറി ജോൺസൺ കറുകപ്പിള്ളിൽ ഉദ്ഘാടനം ചെയ്തു. മൂലമറ്റം ഫൊറോന പള്ളി സഹവികാരി ഫാ : തോമസ് താന്നിമലയിൽ അധ്യക്ഷത വഹിച്ചു . ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയിസ് , സിസ്റ്റർ ബെൻസി , സോണിയ എന്നിവർ പ്രസംഗിച്ചു .

ജൂബിലി സമാപന സമ്മേളനവും പ്രവേശന കവാടവും കൊടിമരവും പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു . തലമുറകളുടെ ആശയവിനിമയ കേന്ദ്രങ്ങളാണ് വിദ്യാലയങ്ങളെന്ന് അദ്ദേഹം ഓർമിപ്പിച്ചു . മാനേജർ ഫാ : കുര്യൻ കാലായിൽ അധ്യക്ഷത വഹിച്ചു . സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപിക സിസ്റ്റർ നിർമലയുടെ ഫോട്ടോ അനാച്ഛാദനവും സന്ദേശവും ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ് വിനോദ് നടത്തി . എ ഡി എം ഷൈജു പി ജേക്കബ് ” “ജാലകം ” പത്രപ്രകാശനവും ജേതാക്കളെ ആദരിക്കലും നടത്തി . എ.ഇ ഒ ആഷിമോൾ കുര്യാച്ചൻ , എസ് എച്ച് പാലാ പ്രൊവിൻസ് വിദ്യാഭ്യാസ കൗൺസിലർ സിസ്റ്റർ മേഴ്സി കൂട്ടുങ്കൽ , സിസ്റ്റർ ഡോ : മരിയ റോസ് എസ് എ ബി എസ് , ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയിസ് , ജൂബിലി ജനറൽ കൺവീനർ റോയ് ജെ കല്ലറങ്ങാട്ട് , പി.റ്റി .എ പ്രസിഡൻറ് സിനോയി താന്നിക്കൽ , എസ് എസ് ജി കൺവീനർ ഫ്രാൻസീസ് കരിമ്പാനി , മേഴ്സി ജോസ് തര്യൻ ഇലഞ്ഞിക്കൽ , സ്റ്റാഫ് സെക്രട്ടറി ജെയ്സൺ സെബാസ്റ്റ്യൻ , ദീപ ജോളി എന്നിവർ പ്രസംഗിച്ചു . സിസ്റ്റർ നിർമല മറുപടി പ്രസംഗം നടത്തി . സ്കൂളിലെ അധ്യാപക ദമ്പതികളായിരുന്ന സ്കറിയ – അന്നക്കുട്ടി വേലംകുന്നേൽ , ബിനു – മഞ്ചു കടുകൻമാക്കൽ , സ്കൂൾ സ്ഥാപിക്കുന്നതിനു നേതൃത്വം നൽകിയവരുടെ പിൻതലമുറയുടെ പ്രതിനിധി കുര്യാച്ചൻ ചക്കൻ കുളത്ത് കളപ്പുര , മുൻ പി.റ്റി . എ പ്രസിഡൻ്റുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു . സംഗീത – നൃത്ത അരങ്ങേറ്റം , പ്ലാറ്റിനം കൾച്ചറൽ ഗാല 25 എന്നിവയും അരങ്ങേറി .

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related