പ്രഭാത വാർത്തകൾ 2024 ഫെബ്രുവരി 07

spot_img
spot_img

Date:

spot_img
spot_img

വാർത്തകൾ

  • യുദ്ധത്തിന്റെ ഇരകള്‍ക്ക് വേണ്ടി പ്രാർത്ഥിക്കാൻ വീണ്ടും ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പ

യുക്രൈൻ, ഇസ്രായേൽ, പാലസ്തീന്‍ എന്നിവിടങ്ങളിലേതുൾപ്പെടെ, യുദ്ധത്തിന്റെ ദുരിതങ്ങളിലൂടെ കടന്നുപോകുന്ന ജനങ്ങൾക്കുവേണ്ടി പ്രാർത്ഥനകൾ അഭ്യർത്ഥിച്ച് ഫ്രാൻസിസ് പാപ്പ. ഇന്നലെ ഫെബ്രുവരി 5 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ച വേളയിലാണ് പാലസ്തീനിലെ അഭയാർത്ഥികൾ ഉൾപ്പെടെയുള്ള സംഘർഷങ്ങളുടെ ഇരകൾക്കുവേണ്ടി പാപ്പ പ്രാർത്ഥനകൾ ആവശ്യപ്പെട്ടത്. യുദ്ധം മൂലം കഷ്ടപ്പെടുന്ന ജനങ്ങളെക്കുറിച്ച് ചിന്തിക്കാനും അവർക്കുവേണ്ടി പ്രാർത്ഥിക്കാനും പാപ്പ ആഹ്വാനം ചെയ്തു. നിരവധി രാജ്യങ്ങളാണ് യുദ്ധങ്ങൾ മൂലം സഹനത്തിലൂടെ കടന്നുപോകുന്നതെന്ന് ഓർമ്മിപ്പിച്ച പാപ്പ യുക്രൈൻ, ഇസ്രായേൽ, പാലസ്തീന്‍ എന്നിവിടങ്ങളെ പ്രത്യേകം പരാമർശിച്ചു.

  • സംസ്ഥാനതല രചന മത്സരം: പാലാ രൂപതയ്ക്ക് നേട്ടം

പാല: കെ.സി.ബി.സി വിദ്യാഭ്യാസ കമ്മീഷൻ്റെ കീഴിലുള്ള കേരളാ കാത്തലിക് ടീച്ചേഴ്സ് ഗിൽഡിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ രചന മത്സരങ്ങളിൽ പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിക്ക് നേട്ടം. അധ്യാപക അനധ്യാപകർക്കായി നടത്തപ്പെട്ട
അനുഭവക്കുറിപ്പ് മത്സരത്തിൽ മുട്ടുചിറ സെൻ്റ് ആഗ്നസ് ഹൈസ്കൂളിലെ ഡോ. റോബിൻ മാത്യു ഒന്നാം സ്ഥാനവും വിളക്കുമാടം സെൻ്റ് ജോസഫ്സ് എച്ച്.എസ്.എസിലെ സിസ്റ്റർ ജോസ്‌ലിൻ എൽ.ജോസഫ് രണ്ടാം സ്ഥാനവും കഥാരചനാ മത്സരത്തിൽ കുറവിലങ്ങാട് സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂളിലെ ജിജോ ജോസഫ് എൻ ഒന്നാം സ്ഥാനവും രാമപുരം സെൻ്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിലെ ജയിംസ് ചുരനോലി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സിസ്റ്റർ ജോസ്‌ലിൻ എൽ. ജോസഫ് SABS
അനുഭവക്കുറിപ്പ് – 2nd

  • കോഴിക്കോട് മെഡിക്കൽ കോളജിലെ റാഗിംഗ് പരാതി

കോഴിക്കോട് മെഡിക്കൽ കോളജിലെ റാഗിംഗ് പരാതിയിൽ 11 എം.ബി.ബി.എസ്. വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ. മെഡിക്കൽ കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് എതിരെയാണ് നടപടി. കോളജ് ഹോസ്റ്റലിൽ വച്ച് ജൂനിയർ വിദ്യാർത്ഥികളെ റാഗ് ചെയ്തു എന്നായിരുന്നു പരാതി.

  • ഗ്രീഷ്മയുടെ അമ്മാവനായ നിര്‍മ്മല കുമാരന്‍ നായരുടെ ശിക്ഷാവിധി മരവിപ്പിച്ചു

പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ മൂന്നാം പ്രതി നിര്‍മ്മല കുമാരന്‍ നായരുടെ ശിക്ഷാവിധി മരവിപ്പിച്ചു. തെളിവ് നശിപ്പിച്ചുവെന്ന കുറ്റത്തിന് നല്‍കിയ മൂന്ന് വര്‍ഷം ശിക്ഷാവിധിയാണ് മരവിപ്പിച്ചത്. നിര്‍മ്മലകുമാരന്‍ നായര്‍ക്ക് ഹൈക്കോടതി ജാമ്യം നല്‍കി. ഒന്നാംപ്രതി ഗ്രീഷ്മയും അമ്മാവനായ നിര്‍മ്മലകുമാരന്‍ നായരും നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.

  • കേരള സര്‍വകലാശാലയില്‍ സമരം തുടരും ; പി.എം ആര്‍ഷോ

കേരളാ സര്‍വ്വകലാശാല ആസ്ഥാനത്ത് ഇന്നും എസ്എഫ്‌ഐ പ്രതിഷേധം. പുതിയ വിദ്യാര്‍ഥി യൂണിയനെ സത്യപ്രതിഞ്ജ ചെയ്യാന്‍ വി സി അനുവദിക്കാത്തതിലും ഇന്നലെത്തെ പൊലീസ് നടപടിയിലും പ്രതിഷേധിച്ചാണ് എസ്എഫ്‌ഐ പ്രതിഷേധം. ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

  • വെടിനിര്‍ത്തൽ നിലവിൽ വന്നെങ്കിലും ജനങ്ങൾ കഴിയുന്നത് ദയനീയ സാഹചര്യത്തില്‍; കോംഗോ ബിഷപ്പ്

ജനുവരി അവസാനത്തോടെ സായുധസംഘർഷങ്ങൾ ആരംഭിച്ച കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിൽ വെടിനിറുത്തൽ നിലവിൽ വന്നെങ്കിലും സാധാരണജനം കടുത്ത ഭീതിയിലാണെന്ന് കോംഗോ ബിഷപ്പ്. ജനുവരി 27ന് വിമതസംഘടനയായ M23 ഗോമ പിടിച്ചടക്കിയിരുന്നു. മരുന്നുകളുടെ ക്ഷാമം ഉൾപ്പെടെയുള്ള പ്രതിസന്ധികൾ മൂലം രോഗികളും പരിക്കേറ്റവരും കടുത്ത ബുദ്ധിമുട്ടിലാണെന്ന് ഗോമ രൂപതാദ്ധ്യക്ഷൻ ബിഷപ് വില്ലി എൻഗുംബി എൻഗെൻഗെലെ പറഞ്ഞു. ആശുപത്രികളും അഭയാർത്ഥികളും ദുരിതാവസ്ഥയിലാണ്. സാധാരണജനം കടുത്ത ഭീതിയിലാണ് കഴിയുന്നത്. ആശുപത്രികളിലെയും അഭയാർത്ഥി കേന്ദ്രങ്ങളുടെയും സ്ഥിതിഗതികൾ ആശാവഹമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  • യുഎസ് നാടുകടത്തൽ; നിയമ വിരുദ്ധപ്രവർത്തനങ്ങൾ അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രി

അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ തിരിച്ചയച്ച സംഭവത്തിൽ രാജ്യസഭയിൽ വിശദീകരണവുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. നിയമ വിരുദ്ധപ്രവർത്തനങ്ങൾ അംഗീകരിക്കാൻ ആവില്ലെന്ന് എസ് ജയശങ്കർ പറഞ്ഞു. അമേരിക്ക ഇന്ത്യക്കാരെ തിരിച്ചയയ്ക്കുന്നത് ആദ്യമായല്ല. 2009 മുതൽ തിരിച്ചയയ്ക്കുന്നുണ്ടെന്നും ജയശങ്കർ പ്രതികരിച്ചു. ഇന്ത്യക്കാരെ കയ്യിലും കാലിലും വിലങ്ങിട്ട് തിരിച്ചയച്ച രീതിയുൾപ്പെടെ വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് വിദേശ കാര്യമന്ത്രിയുടെ പ്രതികരണം. 

  • പണിമുടക്ക് ദിവസം KSRTC ബസിന്റെ വയറിംഗ് കിറ്റുകൾ നശിപ്പിച്ച സംഭവം; 2 ഡ്രൈവർമാർ അറസ്റ്റിൽ

പണിമുടക്ക് ദിവസം കെ എസ് ആർ ടി സി ബസുകളുടെ വയറിംഗ് കിറ്റുകൾ നശിപ്പിച്ച സംഭവത്തിൽ കെ എസ് ആർ ടി സി ജീവനക്കാർ അറസ്റ്റിൽ. കൊട്ടാരക്കര ഡിപ്പോയിലെ ഡ്രൈവർന്മാരായ സുരേഷ് , പ്രശാന്ത് കുമാർ എന്നിവരാണ് പിടിയിലായത്.

  • വന്യജീവി ആക്രമണം; കേന്ദ്രസര്‍ക്കാര്‍ നിലപാട് അപലപനീയമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ടുള്ള കേരളത്തിന്‍റെ ആവശ്യങ്ങൾ തള്ളിയ കേന്ദ്രസര്‍ക്കാര്‍ നിലപാട് അപലപനീയമെന്ന് മന്ത്രി എകെ ശശീന്ദ്രൻ. 2022-ല്‍ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്തപ്പോള്‍ നിയമത്തിന്റെ രണ്ടാം പട്ടികയിലെ നാടന്‍ കുരങ്ങുകളെ ഒന്നാം പട്ടികയിലേക്ക് മാറ്റിയ നടപടി പിന്‍വലിക്കില്ലെന്നും കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ലെന്നും കേന്ദ്ര വനം- പരിസ്ഥിതി വകുപ്പുമന്ത്രി രാജ്യസഭയില്‍ നല്‍കിയ മറുപടി അപലപനീയവും നിരാശജനകമാണെന്നും വനം വകുപ്പുമന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.

  • വല്ലപ്പുഴയിൽ സ്ക്രാപ്പ് യൂണിറ്റിന്റെ മാലിന്യ ശേഖരണത്തിന് തീപിടിച്ചു

പാലക്കാട് പട്ടാമ്പി വല്ലപ്പുഴയിൽ സ്ക്രാപ്പ് യൂണിറ്റിന്റെ മാലിന്യ ശേഖരണത്തിന് തീപിടിച്ചു. പ്രദേശത്ത് ശക്തമായ കാറ്റ് ഉള്ളതിനാൽ സമീപത്തെ കുറ്റികാടുകളിലേക്കും തീ പടർന്നു. സംഭവം നടന്നുകഴിഞ്ഞ് അരമണിക്കൂർ ആയെങ്കിലും തീ പൂർണമായും അണയ്ക്കാൻ സാധിച്ചിരുന്നില്ല. ഇപ്പോൾ തീ നിയന്ത്രണവിധേയമാണ്. പട്ടാമ്പിയിൽ നിന്നുള്ള ഒരു ഫയർഫോഴ്‌സ് യൂണിറ്റ്, ഷൊർണൂരിൽ നിന്നുള്ള രണ്ട് യൂണിറ്റ് എന്നിവർ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിക്കുകയാണ്. 

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related