2024 ഫെബ്രുവരി 05 ബുധൻ 1199 മകരം 23
വാർത്തകൾ
- മാർ സ്ലീവാ മെഡിസിറ്റിയിൽ കാൻസർ ദിനാചരണം നടത്തി
സമ്പൂർണ കാൻസർ ചികിത്സ കേന്ദ്രം ഈ വർഷം പ്രവർത്തനം തുടങ്ങും
പാലാ . ലോക കാൻസർ ദിനാചരണത്തിന്റെ ഭാഗമായി മാർ സ്ലീവാ മെഡിസിറ്റിയിൽ കാൻ ഹെൽപ് പദ്ധതി പ്രകാരം രോഗം അതിജീവിച്ചവരുടെയും രോഗികളുടെയും സംഗമം നടത്തി. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യപരിപാലന രംഗത്ത് ഉന്നത നിലവാരത്തിലുള്ള ചികിത്സ ഒരുക്കുന്ന മാർ സ്ലീവാ മെഡിസിറ്റിയുടെ പ്രവർത്തനങ്ങൾ സമൂഹത്തിന് ഏറെ ഗുണകരമാകുന്നതായി മന്ത്രി പറഞ്ഞു. സമ്പൂർണ കാൻസർ ചികിത്സ കേന്ദ്രം കൂടി ആരംഭിക്കുന്നത് ജനങ്ങളോടുള്ള സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി കരുതുന്നുവെന്നും സർക്കാരിനു വേണ്ടി ഇക്കാര്യത്തിൽ മാർ സ്ലീവാ മെഡിസിറ്റിയെ അനുമോദിക്കുന്നതായും മന്ത്രി പറഞ്ഞു.
പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു.
- സീനിയര്‍ സിറ്റിസണ്‍സ്‌ഫോറം സില്‍വര്‍ജൂബിലി സമ്മേളനം
അതിരമ്പുഴഫൊറോനപള്ളി സീനിയര്‍ സിറ്റിസണ്‍സ്‌ഫോറം സില്‍വര്‍ജൂബിലി സമ്മേളനം ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപോലീത്താ മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യുന്നു
അതിരമ്പുഴ:ഫൊറോനപള്ളി സീനിയര്‍ സിറ്റിസണ്‍സ്‌ഫോറം സില്‍വര്‍ജൂബിലി സമ്മേളനം ചങ്ങനാശ്ശേരി അതിരൂപതാമെത്രാപോലീത്താ മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ജോസ് ഒാലപ്പുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു.വികാരി ഫാ.ജോസഫ് മുണ്ടകത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തി.തോമസ്ഇലവിനാല്‍,ജോസഫ്മുക്കാടന്‍,ഫാ.അലക്‌സ് വടശ്ശേരില്‍,ജോസ്അമ്പലക്കുളം,ഡോ.റോസമ്മസോണി,ജെയിംസ്‌കുര്യന്‍, മേരി.എസ്.കടവന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു
- പ്രസാദഗിരി സംഭവം: വൈദികനെ സന്ദർശിച്ച് പാലാ രൂപത യുവജന പ്രതിനിധികൾ.
പാലാ: കഴിഞ്ഞദിവസം തലയോലപ്പറമ്പ് പ്രസാദഗിരി ഇടവകയിൽ പരിശുദ്ധ കുർബാന അർപ്പണത്തിനിടയിൽ ആക്രമിക്കപ്പെട്ട വൈദികൻ ഫാ. ജോൺ തോട്ടുപുറത്തെ പാലാ രൂപത യുവജന പ്രസ്ഥാനം, എസ്.എം.വൈ.എം. – കെ.സി.വൈ.എം. പാലാ രൂപത പ്രതിനിധികൾ സന്ദർശിച്ച് പൂർണ്ണ പിന്തുണ അറിയിച്ചു. മാലാഖമാർ പോലും ഭയഭക്തി ബഹുമാനത്തോടെ വീക്ഷിക്കുന്ന പരിശുദ്ധ കുർബാനയെ അവഹേളിക്കുകയും, ബലിയർപ്പകനായ വന്ദ്യ പുരോഹിതനെ അപമാനിക്കുകയും ചെയ്തവരുടെ പ്രവൃത്തി അങ്ങേയറ്റം പ്രതിഷേധാർഹമെന്ന് സംഘടന അഭിപ്രായപ്പെട്ടു. സംഭവത്തെ ഭാരവാഹികൾ ശക്തമായി അപലപിച്ചു. പൈതൃകമായി കൈമാറി ലഭിച്ച വിശ്വാസത്തെ ഹനിക്കുന്ന ഈ തരത്തിലുള്ള പ്രവർത്തനങ്ങളെ മാതൃകാപരമായി നേരിടുമെന്ന് രൂപതാ സമിതി അറിയിച്ചു.
- ഇടപ്പാടി ആനന്ദ ഷണ്മുഖ ക്ഷേത്രത്തില്‍ മകരപ്പൂയ മഹോത്സവം ഫെബ്രുവരി 6 മുതല്‍ 11 വരെ
പാലാ :ഇടപ്പാടി ആനന്ദ ഷണ്മുഖ ക്ഷേത്രത്തില്‍ മകരപ്പൂയ മഹോത്സവം ഫെബ്രുവരി 6 മുതല്‍ 11 വരെ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ പാലാ മീഡിയ അക്കാദമിയിൽ സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ശ്രീനാരായണ പരമഹംസ ദേവന്റെ തൃക്കരങ്ങളാല്‍ പ്രതിഷ്ഠ നടത്തിയ ഇടപ്പാടി ആനന്ദ ഷണ്മുഖ ക്ഷേത്രത്തിലെ മകരപ്പൂയ മഹോത്സവം ഭക്തിനിര്‍ഭരമായ പരിപാടികളോടെയാണ് നടക്കുന്നത്. എസ്എന്‍ഡിപി യോഗം മീനച്ചില്‍ യൂണിയന്റെ പരിധിയിലുള്ള 49 ശാഖകളുടെ സഹകരണത്തോടു കൂടിയാണ് തിരു ഉത്സവം നടത്തുന്നത്.
- സംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന; ധനമന്ത്രി
സംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണനയെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ക്ഷേമ പെൻഷൻ വര്‍ധനയിൽ സര്‍ക്കാര്‍ വാദ്ഗാനം നിറവേറ്റുമെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു. നികുതിയേതര വരുമാനം കൂട്ടാൻ നടപടികളുണ്ടാകുമെന്നും ബജറ്റിന് മുന്നോടിയായി അനുവദിച്ച അഭിമുഖത്തിൽ ധനമന്ത്രി അറിയിച്ചു.
- സ്കൂളിലെ കോളിഫ്ലവർ മോഷണം അന്വേഷിക്കാൻ നിർദേശം നൽകി മന്ത്രി വി ശിവൻകുട്ടി
തൈക്കാട് ഗവൺമെന്റ് മോഡൽ എച്ച്.എസ്.എൽ.പി. സ്കൂളിലെ തോട്ടത്തിൽ നിന്ന് പച്ചക്കറി മോഷണം പോയ സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് കത്തയച്ച് കുട്ടികൾ. ഉച്ചഭക്ഷണത്തിനായി കുട്ടികൾ നട്ടുവളർത്തിയ പച്ചക്കറികളാണ് ആളില്ലാത്ത നേരം നോക്കി ആളുകൾ മോഷ്ടിച്ചത്. കള്ളനെ കണ്ടുപിടിക്കാൻ സ്കൂളിൽ സിസിടിവി സ്ഥാപിക്കണമെന്നും കുട്ടികൾ കത്തിൽ ആവശ്യപ്പെട്ടു. സ്കൂൾ ലീഡർമാരായ രണ്ട് വിദ്യാർത്ഥികളാണ് കത്തെഴുതിയിരിക്കുന്നത്.
- രാജ്യത്ത് 25 കോടി ജനങ്ങളെ ദാരിദ്രത്തിൽ നിന്നും മോചിപ്പിച്ചു;നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മറുപടിയുമായി പ്രധാനമന്ത്രി
ലോക്സഭയിൽ ബജറ്റ് സമ്മേളനത്തിലെ നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ പ്രസംഗം ജനങ്ങളെ പ്രചോദിപ്പിച്ചു 25 കോടി ആളുകളെയാണ് ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയത്.വീണ്ടും തിരഞ്ഞെടുത്ത് ഈ ദൗത്യം ഏൽപ്പിച്ചതിന് ജനങ്ങളോട് നന്ദിപറയുകയാണെന്നും നരേന്ദ്രമോദി പ്രസംഗത്തിൽ വ്യക്തമാക്കി. ചിലർ ആദിവാസികൾക്കായി സംസാരിക്കുക മാത്രമേ ചെയ്യൂ. എന്നാൽ എൻഡിഎ സർക്കാർ ആദിവാസികൾക്കായി പ്രത്യേക മന്ത്രാലയം തന്നെ കൊണ്ടുവന്നു.
- വയനാട് പുനരധിവാസത്തിൽ ഗുണഭോക്തക്കളെ നിശ്ചയിക്കുന്നതിന് മാനദണ്ഡങ്ങളായി
മാനദണ്ഡങ്ങൾ വിശദീകരിച്ച് സർക്കാർ ഉത്തരവിറക്കി. ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടയാൾക്ക് സുരക്ഷിതമായ സ്ഥലത്ത് മറ്റ് വീട് ഉണ്ടെങ്കിൽ പുനരധിവാസത്തിന് അർഹതയില്ല. വീട് നശിച്ചതിനുളള 4 ലക്ഷം രൂപയുടെ നഷ്ടപരിഹാരത്തിന് മാത്രമേ അർഹതയുളളു.
- ട്രാഫിക് നിയമങ്ങൾ കർശനമാക്കി കുവൈറ്റ്
കുവൈറ്റിൽ ട്രാഫിക് നിയമങ്ങൾ കർശനമാക്കുന്നു. പത്ത് വയസിന് താഴെയുള്ള കുട്ടികളെ വാഹനത്തിൽ തനിച്ചാക്കി പോയാൽ ഗുരുതര ട്രാഫിക് നിയമ ലംഘനമായി കണക്കാക്കും. ഏപ്രിൽ 22 മുതൽ കുവൈത്തിൽ പുതിയ ട്രാഫിക് നിയമ ഭേദഗതി പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു.
- ബത്തേരി സഹകരണ ബാങ്ക് നിയമനക്കോഴ;ഐ സി ബാലകൃഷ്ണൻ എംഎൽഎക്കെതിരെ അന്വേഷണം
സുൽത്താൻ ബത്തേരി സഹകരണ ബാങ്ക് നിയമനക്കോഴ കേസിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎക്കെതിരെ ഇഡി അന്വേഷണം. കേസിന്റെ രേഖകൾ കൈമാറാൻ ആവശ്യപ്പെട്ട് വയനാട് എസ്പിക്കും ബാങ്കിനും നോട്ടീസ് നൽകി. അതിനിടെ ഐസി ബാലകൃഷ്ണൻ എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐയുടെ കരിങ്കൊടി പ്രതിഷേധത്തെ തുടർന്ന് സംഘർഷം. വയനാട് ചുള്ളിയോട് വച്ചാണ് ഐസി ബാലകൃഷ്ണനെ കരിങ്കൊടി കാട്ടിയത്.