കൗതുകമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) ഓപ്പണ്‍ ഹൗസ് പ്രദര്‍ശനം. 78ാമത് സ്ഥാപകദിനാഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് നടത്തിയ പ്രദര്‍ശനം കാണാന്‍ ആയിരങ്ങളാണ് എത്തിയത്. കോഴിക്കോട് തീരക്കടലില്‍ ചത്ത് കരക്കടിഞ്ഞ ഒരു ഭീമന്‍ തിമിംഗലത്തിന്റെ അസ്ഥികൂടം പ്രദര്‍ശനത്തില്‍ പ്രത്യേക ശ്രദ്ധനേടി.
തിമിംഗലങ്ങള്‍ കരക്കടിയുന്നത് കൂടിവരുന്ന സാഹചര്യത്തില്‍ ഇത് സംബന്ധിച്ച് പൊതുജനങ്ങളെ ബോധവല്‍കരിക്കുന്നതിനുള്ള വേദിയായി പ്രദര്‍ശനം മാറി. സമുദ്ര സസ്തനികളുടെയും വംശനാശഭീഷണി നേരിടുന്ന മറ്റ് ജീവജാലങ്ങളുടെയും സംരക്ഷണത്തിന്റെ പ്രാധാന്യം ഗവേഷകര്‍ വിശദീകരിച്ചു.