സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ പരോക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍. കോടിയേരിയുടെ വിടവ് നികത്താനായിട്ടില്ലെന്നും ജനകീയ മുഖമുള്ള മറ്റൊരു നേതാവിനെ വളര്‍ത്തിയെടുക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ലെന്നുമാണ് വിമര്‍ശനമം.
പിണറായിയെ അല്ലാതെ മറ്റൊരാളെ അധികാരമേല്‍പ്പിച്ചാല്‍ ഇടതുപക്ഷത്തിന്റെ തകര്‍ച്ച ആരംഭിക്കുമെന്നും വെള്ളാപ്പള്ളി എസ്എന്‍ഡിപി മുഖപത്രത്തിലെഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാട്ടി.