അര്‍മേനിയായിലെ സെബാസ്റ്റേയിലെ ചികിത്സകനും, മെത്രാനുമായിരുന്നു വിശുദ്ധ ബ്ലെയിസ്. ആര്‍ഗിയൂസ് പര്‍വ്വതത്തിലെ ഒരു ഗുഹയിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്.
വിശുദ്ധ ബ്ലെയിസിന്റെ ഗുഹക്ക് മുന്നിലായി ധാരാളം വന്യമൃഗങ്ങളെ കണ്ട അവര്‍, അവിടെ എത്തുകയും പ്രാര്‍ത്ഥനയിലായിരിന്ന വിശുദ്ധനെ കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന്‍ അവര്‍ അദ്ദേഹത്തെ പിടികൂടി ഗവര്‍ണറുടെ സമക്ഷം ഹാജരാക്കി. അഗ്രികോള വിശുദ്ധനെ ക്രിസ്തുമത വിശ്വാസം ഉപേക്ഷിക്കുവാന്‍ പ്രേരിപ്പിച്ചെങ്കിലും അതില്‍ പരാജയപ്പെട്ടു.
വെള്ളത്തില്‍ മുങ്ങിമരിക്കുന്നതിനായി അവര്‍ വിശുദ്ധനെ ഒരു തടാകത്തില്‍ എറിഞ്ഞെങ്കിലും അദ്ദേഹം അത്ഭുതകരമായി വെള്ളത്തിന്റെ മീതെ നില്‍ക്കുകയും, വെള്ളത്തിന് മീതെ നടന്നുകൊണ്ട് തങ്ങളുടെ ദൈവത്തിന്റെ ശക്തി വേട്ടയാടുന്നവരുടെ മുന്നില്‍ തെളിയിക്കുകയും ചെയ്തു. അത് അനുകരിക്കാൻ ശ്രമിച്ചവര്‍ വെള്ളത്തില്‍ താണു പോയി. വിശുദ്ധന്‍ കരയിലെത്തിയപ്പോള്‍ അദ്ദേഹത്തെ പിടികൂടി അവർ മര്‍ദ്ദിച്ചു. ക്രൂരമായ ഈ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങികൊണ്ട് വിശുദ്ധന്‍ രക്തസാക്ഷിത്വം വരിച്ചു.