രാജ്യം പുതിയ ആദായ നികുതി നയത്തിലേക്കെന്ന് ധനമന്ത്രി നിർമല സീതാരാമൻ. പുതിയ ബില്ല് അടുത്താഴ്ച. ഇൻഷുറൻസ് മേഖലയിൽ 100 ശതമാനം പ്രത്യക്ഷ വിദേശ നിക്ഷേപത്തിലേക്ക്.
ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപരിധി 74 ശതമാനത്തിൽ നിന്ന് 100 ശതമാനമാക്കി. കമ്പനി ലയനങ്ങൾക്ക് അതിവേഗ പദ്ധതിയുണ്ടാകുമെന്ന് ബജറ്റിൽ പ്രഖ്യാപനം. വ്യവസായ സൗഹൃദ നയങ്ങൾ വിപുലമാക്കും. സംസ്ഥാനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കും.