ആദ്യ ഇന്ത്യന്‍ വനിതാ ബഹിരാകാശ സഞ്ചാരി കല്‍പന ചൗള ഓര്‍മ്മയായിട്ട് ഇന്നേയ്ക്ക് 22 വര്‍ഷം. നാല്‍പതാം വയസില്‍ ബഹിരാകാശപേടകമായ ‘കൊളംബിയ’ കത്തിയമര്‍ന്നാണ് കല്‍പന മരിച്ചത്. കല്‍പന ചൗളയേക്കാള്‍ മൂന്നു വയസ്സ് ഇളയതാണ് സുനിത വില്യംസ്. 1997ല്‍ കല്‍പനാ ചൗള നാസയുടെ സ്പേസ് ഷട്ടിലില്‍ കൊളംബിയയില്‍ ആദ്യ ബഹിരാകാശ യാത്ര നടത്തിയതിന് ഒരു വര്‍ഷത്തിനുശേഷമാണ് സുനിത വില്യംസ് നാസയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
നാസയില്‍ കല്‍പനയായിരുന്നു സുനിതയുടെ ഗുരുവും അടുത്ത സുഹൃത്തും. 2003 ഫെബ്രുവരി ഒന്നിന് രണ്ടാം വട്ടവും ബഹിരാകാശത്തേക്ക് കൊളംബിയ സ്പേസ് ഷട്ടിലില്‍ യാത്ര ചെയ്ത് മടങ്ങവേയാണ് കല്‍പനയുടെ അന്ത്യം.