സമൂഹത്തെയൊന്നാകെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന അഴിമതിയെന്ന വിപത്തിനെതിരെ ശക്തമായ മുന്നറിയിപ്പ് നല്കി 26 ന് ഈരാറ്റുപേട്ടയില്‍ അഴിമതി വിരുദ്ധ സമ്മേളനം നടക്കും. ഇന്ത്യന്‍ ആന്റി കറപ്ഷന്‍ മിഷന്‍ പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മറ്റിയാണ് സംഘാടകര്‍.
അഴിമതി മുക്ത ദേശത്തിനും, മനുഷ്യാവകാശത്തിനുംവേണ്ടിയും, പരിസ്ഥിതി മലിനീകരണത്തിനും ഭക്ഷ്യോല്പന്നങ്ങളില്‍ മായം ചേര്‍ക്കല്‍, അധികാരികളുടെ അഴിമതി, കൈക്കൂലി എന്നിവക്കെതിരെയും ലഹരിമുക്ത ജനതയ്ക്കായും ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിച്ചും അന്ധവിശ്വാസങ്ങള്‍ ഇല്ലാതാക്കുന്നതിനും ഇന്ത്യന്‍ ഭരണഘടനയുടെ അന്തസത്ത നിലനിര്‍ത്തി ജാതിരഹിത സമൂഹത്തിലൂടെ മതതീവ്രവാദ ചിന്തകളില്ലാതാക്കുന്നതിനും ആലംബഹീനര്‍ക്കും രോഗികള്‍ക്കും ആശുപത്രികളില്‍ നീതി ലഭിക്കുന്നതിനുമൊക്കെയായി 2018 ല്‍ രൂപീകൃതമായതാണ് ഇന്ത്യന്‍ ആന്റി കറപ്ഷന്‍ മിഷന്‍.
ഉച്ചകഴിഞ്ഞ് 2.30 ന് പ്രസിഡന്റ് പ്രസാദ് കുരുവിളയുടെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനം മുന്‍ എം.എല്‍.എ. പി.സി. ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും. ഇന്‍കംടാക്‌സ് അഡീഷണല്‍ കമ്മീഷണര്‍ ജ്യോതിസ്‌മോഹന്‍ മുഖ്യാതിഥിയാകും. നാഷണല്‍ ചെയര്‍മാന്‍ ഡോ. രാജീവ് രാജധാനി മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന പ്രസിഡന്റ് ഷിബു കെ. തമ്പി സന്ദേശം നല്‍കും. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അനുപമ പി.ആര്‍., ഷോണ്‍ ജോര്‍ജ്ജ് എന്നിവരും ഷിബു മുതുപിലക്കാട്, പി.ആര്‍.വി. നായര്‍, എന്‍.ആര്‍.ജി. പിള്ള, ശ്രീരജ്ഞു, കെ.പി. ചന്ദ്രന്‍, വി.വി. ജോയി, ജോസ് ഫ്രാന്‍സീസ്, കെ.എഫ്. കുര്യന്‍, മിനര്‍വ മോഹന്‍, പി.റ്റി. വിജയന്‍, സുനില്‍ തോട്ടപ്പള്ളില്‍, ജോസഫ് കുര്യന്‍ പൂവത്തോലില്‍, രാജു വലക്കമറ്റം, സെബാസ്റ്റ്യന്‍ മാളിയേക്കല്‍ എന്നിവരും പ്രസംഗിക്കും. ത്രിതല പഞ്ചായത്ത് അംഗങ്ങളും സമ്മേളനത്തില്‍ സന്നിഹിതരാകും.