പാലാ തിരുഹൃദയ പ്രൊവിൻസിലെ സി. തോമസ് അക്വീനാസ് കല്ലറക്കൽ (91) നിര്യാതയായി. പരേത മേലുകാവ് പള്ളി ഇടവകാംഗമാണ്. അക്വീനാമ്മ മൂലമറ്റം,പാലാ , ചേറ്റുതോട് നരിയങ്ങാനം, അടിവാരം , നീലൂർ ,അറുനൂറ്റി മംഗലം , മൂന്നിലവ്,നെടുമങ്ങാട് ,
കീഴൂർ, അറക്കുളം ,പയസ് മൗണ്ട് എന്നീ ഭവനങ്ങളിൽ അംഗമായിരുന്നു കൊണ്ട് അസിസ്റ്റൻ്റ് മദർ ,
സ്കൂൾ ഹെഡ്മിസ്ട്രസ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ന് 12 pm -ന് മൃതദേഹം മേലുകാവ് മഠം ചാപ്പലിൽ പൊതു ദർശനത്തിനായി കൊണ്ടുവരും.നാളെ (29/01/2025) 8 .30 am – ന് മേലുകാവ് തിരുഹൃദയ മഠം ചാപ്പലിൽ വിശുദ്ധ കുർബാനയോടെ മൃതസംസ്കാര ശുശ്രൂഷകൾ ആരംഭിച്ച് മേലുകാവ് പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കുന്നതാണ്.