ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സുവിശേഷത്തിനുവേണ്ടി ജീവൻ അപകടപ്പെടുത്തുന്നവരുടെ ധീരതയും പ്രേഷിതാവേശവും സഭയ്ക്ക് ഉത്തേജനമാണ്. രക്തസാക്ഷികളുടെ ധീരതയും സാക്ഷ്യവും നാം ശരിയുടെ പാതയിലാണ് എന്നതിൻ്റെ അടയാളമാണ്.
രക്തസാക്ഷികൾ അക്രമത്തിലേക്ക് നീങ്ങാതെ, സ്വന്തം ജീവൻ അപകടത്തിലാക്കി സുവിശേഷത്തിന്റെ അവതാരമാവുകയാണ്. നാം ആയിരിക്കുന്നിടത്ത് ക്രിസ്‌തുവിന് എങ്ങനെ സാക്ഷ്യങ്ങളാകാം എന്നാലോചിക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു.