ബി വി എം കോളേജ് എൻ എസ് എസ് ക്യാമ്പ് 26 മുതൽ

Date:

ചേർപ്പുങ്കൽ: ബി വി എം കോളേജ് നാഷണൽ സർവ്വീസ് സ്‌കീം സപ്തദിന ക്യാമ്പ് 26 മുതൽ ജനുവരി 1 വരെ തീയതികളിൽ രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ നടക്കും. 26 ന് വൈകിട്ട് 5 മണിക്ക് പ്രിൻസിപ്പൽ റവ. ഡോ. ബേബി സെബാസ്റ്റിൻ തോണിക്കുഴിയുടെ അധ്യക്ഷതയിൽ മാണി സി. കാപ്പൻ എം എൽ എ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. മാർ ആഗസ്തീനോസ് കോളേജ് മാനേജർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ അനുഗ്രഹപ്രഭാഷണം നടത്തും. രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് മുഖ്യപ്രഭാഷണം നടത്തും. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ പി എം മാത്യു, രാമപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി പൊരുന്നക്കോട്ട്, പ്രോഗ്രാം ഓഫീസർമാരായ ഡോ. ജോർജുകുട്ടി വട്ടോത്ത്, അസോ.പ്രൊഫ. പി എസ് അൻജുഷ വോളണ്ടിയർ സെക്രട്ടറിമാരായ അതുൽകൃഷ്‌ണ, ജീവ റോസ് ജോസ് എന്നിവർ പ്രസംഗിക്കും.
രാമപുരം കോളേജ് കാമ്പസിൽ പച്ചക്കറിത്തോട്ട നിർമ്മാണവും കാമ്പസ് നവീകരണവുമാണ് ക്യാമ്പിൻറെ കായികാദ്ധ്വാനപ്രവർത്തനങ്ങൾ. കെ.ജി. സതീശ് (റിട്ട. എക്സൈസ് ഇൻസ്‌പെക്ടർ), അഡ്വ. ആൽവിൻ ആൻറണി (ഡൽഹി ഹൈക്കോർട്ട്), സിസി സാവിയോ (കർഷക അവാർഡ് ജേതാവ്), ഡോ. ഫിലിപ്പ് ജോൺ (റിട്ട. പ്രിൻസിപ്പൽ, ദേവമാതാ കോളേജ്) എന്നിവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസെടുക്കും. വസ്ത്രധാരണത്തിൽ സ്ത്രീ-പുരുഷ വ്യത്യാസം ആവശ്യമോ എന്ന വിഷയത്തിന്മേലുള്ള ഡിബേറ്റിൽ മാർ ആഗസ്തീനോസ് കോളേജ് അസോ. പ്രൊഫ. അഭിലാഷ് വി. പാണ്ടിയാങ്കൽ മോഡറേറ്ററായിരിക്കും. കൾച്ചറൽ പ്രോഗ്രാമുകൾ, കലാ-കായിക മത്സരങ്ങൾ, വ്യക്‌തിത്വ വികസന പ്രോഗ്രാമുകൾ തുടങ്ങിയവയും നടത്തപ്പെടും. ജനുവരി 1 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ബി വി എം കോളേജ് ബർസാർ ഫാ. റോയി മലമാക്കൽ അധ്യക്ഷത വഹിക്കും. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്മിത അലക്സ് മുഖ്യാതിഥിയായിരിക്കും. ബി വി എം കോളേജ് ഐ.ക്യ.എ.സി കോഡിനേറ്റർ അസോ. പ്രൊഫ. ജെഫിൻ ജോസ് പ്രസംഗിക്കും.’ലഹരിമുക്ത നാളേക്കായി യുവകേരളം’ എന്നതാണ് ഈ വർഷത്തെ ക്യാമ്പിന്റെ പ്രമേയം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

‘വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും’

'വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും' വയനാട്ടിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ്...

രമ്യയെ തടഞ്ഞ് നിർത്തി പരിഹസിച്ച് CPM പ്രവർത്തകർ

ചേലക്കരയിലെ സിപിഎമ്മിൻ്റെ വിജയത്തിന് ശേഷം വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തേക്ക് വന്ന...

മുനമ്പം വഖഫ് ഭൂമി പ്രശ്ന‌ം 3 മാസത്തിനുള്ളിൽ പരിഹരിക്കും; മുഖ്യമന്ത്രി

മുനമ്പം വഖഫ് ഭൂമി പ്രശ്നം മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. മുഖ്യമന്ത്രി...

പിടിമുറുക്കി ഇന്ത്യ; ലീഡ് 200 കടന്നു

ഓസ്ട്രേലിയക്കെതിരായ പെർത്ത് ക്രിക്കറ്റ് ടെസ്റ്റിൽ പിടി മുറുക്കി ഇന്ത്യ. രണ്ടാം ദിനം...