കോട്ടയം ജില്ലാ കലോത്സവത്തിൽ സമാനതകളില്ലാത്ത വിജയം കരസ്ഥമാക്കി പാലാ ഉപജില്ലയിലെ ഭരണങ്ങാനം സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂൾ.
ഹൈസ്കൂൾ വിഭാഗത്തിൽ 101 പോയിന്റ് നേടിയ സ്കൂളിന് അഞ്ചു പോയിൻറ് മാത്രം വ്യത്യാസത്തിലാണ് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത്. ഹൈസ്കൂൾ വിഭാഗം ചിത്രരചന-ജലച്ചായം, ലളിതഗാനം, മാർഗംകളി, സംഘനൃത്തം എന്നിവയ്ക്ക് ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കി സംസ്ഥാനതല മത്സരത്തിന് അർഹമായി. ഹൈസ്കൂൾ വിഭാഗത്തിൽ കഥാപ്രസംഗം, ദേശഭക്തിഗാനം, കുച്ചിപ്പുടി, കഥകളി സംഗീതം, കാവ്യകേളി, ചിത്രരചന-പെൻസിൽ എന്നിവയ്ക്ക് സെക്കൻഡ് എ ഗ്രേഡും ലഭിച്ചു.
യുപി വിഭാഗത്തിൽ സംഘനൃത്തം, മോഹിനിയാട്ടം, ഭരതനാട്യം എന്നിവയ്ക്ക് ഫസ്റ്റ് എ ഗ്രേഡും കഥാപ്രസംഗം, ഇംഗ്ലീഷ് പദ്യം ചൊല്ലൽ എന്നിവയ്ക്ക് സെക്കൻഡ് എ ഗ്രേഡും ലഭിച്ചു. ഹൈസ്കൂൾ വിഭാഗം കാർട്ടൂൺ, ശാസ്ത്രീയ സംഗീതം, സംഘഗാനം, നാടോടി നൃത്തം, ഇംഗ്ലീഷ് സ്കിറ്റ്, ഓട്ടൻതുള്ളൽ, ഭരതനാട്യം, മലയാളം പദ്യം ചൊല്ലൽ എന്നിവ എ ഗ്രേഡ് കരസ്ഥമാക്കി.
ഹെഡ്മിസ്ട്രസ് സി. റോസിൻ ജോർജിൻ്റെ നേതൃത്വത്തിൽ സി. ആൻ ജോ, സി. പ്രിൻസി, സിസ്റ്റർ ജൂലി, മിസസ്സ് സുബി ലിസ ജോൺസ്, മിസസ്സ് ജയമോൾ വടാന, മിസസ്സ് ബേബി വർഗീസ്, സി. മെർലിറ്റ് എന്നിവർക്കൊപ്പം എല്ലാ അധ്യാപകരുടെയും അനധ്യാപകരുടെയും പി.ടി.എ.യുടെയും രക്ഷാകർത്താക്കളുടെയും സഹകരണത്തോടെ, കൂട്ടായ പരിശ്രമത്തിന്റെ ഫലമായ ഈ വിജയത്തെ മാനേജർ എ.ഫ്.സി.സി. ഭരണങ്ങാനം പ്രൊവിൻഷ്യൽ സിപ്പീരിയർ സി. ജെസി മരിയ അഭിനന്ദിച്ചു.
തിളങ്ങുന്ന നേട്ടവുമായി ഭരണങ്ങാനം സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂൾ.
Date: