2024 ജനുവരി 26 ഞായർ 1199 മകരം 13
വാർത്തകൾ
- സംവിധായകൻ ഷാഫി അന്തരിച്ചു
സംവിധായകൻ ഷാഫി അന്തരിച്ചു. അർധരാത്രി 12.25നാണ് മരണം സംഭവിച്ചത്. ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് അന്ത്യം. 57 വയസായിരുന്നു. ഈ മാസം 16നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്റർ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. രാവിലെ 9 മുതൽ കലൂരിൽ പൊതുദർശനം. സംസ്കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് നടക്കും.
- നാഷണൽ ആയുഷ് മിഷൻ പാലായിൽ
പാലാ നഗരസഭ നാഷണൽ ആയുഷ് മിഷന്റെ ഭാഗമായി പാലാ ഗവ. ഹോമിയോ ആശുപത്രിയുടെ പുതിയ ഐ.പി ബ്ലോക്കിന്റെ കെട്ടിട നിർമ്മാണ ശിലാസ്ഥാപനം 2025 ജനുവരി 27 തിങ്കൾ 11.00 മണിക്ക്
ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിക്കുന്നു. എം.എൽ.എ മാണി സി.കാപ്പൻ അദ്ധ്യക്ഷത വഹിക്കും ജോസ് .കെ. മാണി എം.പി ശിലാസ്ഥാപനവും ഫ്രാൻസിസ് ജോർജ് എം.പി
മുഖ്യാതിഥിയും മുനിസിപ്പൽ ചെയർമാൻ ഷാജു. വി. തുരുത്തൻ മുഖ്യപ്രഭാഷണവും നടത്തും.
- കാണക്കാരി ശ്രീകൃഷ്ണസ്വമി ക്ഷേത്രത്തില്‍ ഉത്സവം ജനുവരി 31-മുതല്‍
ഏറ്റുമാനൂര്‍: കാണക്കാരി ശ്രീകൃഷ്ണസ്വമി ക്ഷേത്രത്തില്‍ ഉത്സവം ജനുവരി 31-മുതല്‍ ഫെബ്രുവരി ഏഴ് വരെ വിവിധ ചടങ്ങുകളോടെ നടക്കുക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു
- എംടി, ശ്രീജേഷ്, ശോഭന, ഐഎം വിജയന്‍.. പത്മപുരസ്‌കാരങ്ങളില്‍ മലയാളി തിളക്കം
പത്മപുരസ്‌കാരങ്ങളില്‍ മലയാളി തിളക്കം. മരണാനന്തര ബഹുമതിയായി എംടിക്ക് പത്മവിഭൂഷണ്‍ നല്‍കും. ഇന്ത്യന്‍ ഹോക്കി താരം ഒളിമ്പ്യന്‍ പിആര്‍ ശ്രീജേഷ്, നടി ശോഭന, നടന്‍ അജിത്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് പത്മഭൂഷണും സമ്മാനിക്കും. ഐഎം വിജയന്‍,കെ ഓമനക്കുട്ടിയമ്മ തുടങ്ങിയവര്‍ക്ക് പത്മശ്രീ പുരസ്‌കാരവും നല്‍കും. ആരോഗ്യ രംഗത്ത് ഹൃദയശസ്ത്രക്രിയ വിദഗ്ദന്‍ ജോസ് ചാക്കോ പെരിയപുറത്തിന് പത്മഭൂഷണ്‍ നല്‍കും.
- ‘തെരഞ്ഞെടുപ്പുകളെ ഒന്നിപ്പിക്കുന്നത് രാജ്യത്ത് ഭരണസ്ഥിരത ഉറപ്പാക്കും’ ; റിപബ്ലിക് ദിന സന്ദേശത്തില്‍ രാഷ്ട്രപതി
റിപബ്ലിക് ദിന സന്ദേശത്തില്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിനെ പിന്തുണച്ചു രാഷ്ട്രപതി ദ്രൗപതി മുര്‍മു. തെരഞ്ഞെടുപ്പുകളെ ഒന്നിപ്പിക്കുന്നത് രാജ്യത്ത് ഭരണസ്ഥിരത ഉറപ്പാക്കുമെന്നും രാഷ്ട്രപതി പറഞ്ഞു. രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കുന്നത് ഭരണഘടനയെന്നും രാഷ്ട്രപതി പറഞ്ഞു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് സംയുക്ത പാര്‍ലമെന്റി സമിതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് രാഷ്ട്രപതി ബില്ലിനെ പിന്തുണച്ചത്.
- പഞ്ചാരക്കൊല്ലിയില്‍ വീണ്ടും കടുവയെ കണ്ടതായി നാട്ടുകാര്‍; പ്രദേശത്ത് പരിശോധന ഊര്‍ജ്ജിതം
കടുവ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ട വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ വീണ്ടും കടുവയെ കണ്ടതായി നാട്ടുകാര്‍. പ്രദേശവാസികളായ നൗഫലിന്റെയും ഷാനവാസിന്റെയും വീടിന് സമീപത്താണ് നരഭോജി കടുവയെ അവസാനമായി കണ്ടത്. പ്രദേശത്ത് വനംവകുപ്പ് പരിശോധന ആരംഭിച്ചു.
- രാഹുല്‍ ഗാന്ധിക്കെതിരെ പോസ്റ്റര്‍: ആംആദ്മി പാര്‍ട്ടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്
ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്കെതിരെ കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിക്കെതിരെ ആംആദ്മി പാര്‍ട്ടി പുറത്തിറക്കിയ പോസ്റ്ററിനെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. നേതാക്കളെ അപകീര്‍ത്തിപ്പെടുത്താനാണ് ആം ആദ്മി പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിഷയത്തില്‍ ഇടപെടണമെന്നും അല്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.