പത്മ പുരസ്‌കാരത്തിൻറെ ആദ്യ ഘട്ട പട്ടിക പ്രഖ്യാപിച്ചു. ആദ്യഘട്ടത്തിൽ പത്മശ്രീ പുരസ്‌കാരം നേടിയ 31 പേരുടെ പട്ടികയാണ് ശനിയാഴ്ച പുറത്തുവന്നത്. തമിഴ്‌നാട്ടിൽ നിന്നുള്ള വാദ്യ സംഗീതഞ്ജൻ വേലു ആശാൻ,പാരാ അതലറ്റ് ഹർവീന്ദ്രർ സിങ്ങ്,കുവൈത്തിലെ യോഗ പരിശീലക
ഷെയ്ക എ ജെ അൽ സഭാഹാ, നടോടി ഗായിക ബാട്ടുൽ ബീഗം,സ്വാതന്ത്രസമര സേനാനി ലീബാ ലോ ബോ സർദേശായി എന്നിവർ ഉൾപ്പെടെ 31 പേരാണ് പത്മശ്രീ പുരസ്‌കാരത്തിന് അർഹരായത്. രാഷ്ട്രപതിയുടെ സേനാ മെഡലുകളും പ്രഖ്യാപിച്ചു.