ഗാന്ധിജിയുടെ ജീവിത സന്ദേശം മാനവികതയുടേത്: ഓസ്ട്രേലിയൻ മന്ത്രി ജിൻസൺ ആൻ്റോ ചാൾസ്

Date:

പാലാ: ഗാന്ധിയൻ ആദർശങ്ങളിലധിഷ്ഠിതമായി ലോക നേതാക്കൾ തീരുമാനമെടുത്താൽ ലോകത്തുണ്ടാകുന്ന പല പ്രശ്നങ്ങൾക്കും ശ്വാശ്വതപരിഹാരം കാണാനാകുമെന്ന് ഓസ്ട്രേലിയയിലെ നോർത്തേൻ ടെറിറ്ററിയിലെ മന്ത്രി ജിൻസൺ ആൻ്റോ ചാൾസ് പറഞ്ഞു. ജന്മനാട്ടിലെത്തിയ ജിൻസൺ പാലാ മൂന്നാനിയിലെ മഹാത്മാഗാന്ധി സ്ക്വയറിൽ മഹാത്മാഗാന്ധി പ്രതിമയിൽ പുഷ്പാർച്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു.

ഗാന്ധിയൻ ആശയങ്ങൾ ലോകത്തെവിടെയും പ്രസക്തമാണ്. ഗാന്ധിജിയുടെ ആദർശങ്ങൾക്കുള്ള മൂല്യം അനുദിനം വർദ്ധിച്ചു വരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗാന്ധിജി സ്വന്തം ജീവിതത്തിലൂടെ പകർന്നു നൽകിയ സന്ദേശം മാനവികതയുടെയായിരുന്നുവെന്നും ജിൻസൺ ചൂണ്ടിക്കാട്ടി.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. പാലാ മുനിസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തൻ ഗാന്ധിസ്ക്വയറിൽ എത്തിയ മന്ത്രിയെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. ചാവറ സ്കൂൾ പ്രിൻസിപ്പൽ ഫാ സാബു കൂടപ്പാട്ട് മുഖ്യ പ്രഭാഷണം നടത്തി. മുനിസിപ്പൽ കൗൺസിലർന്മാരായ സിജി ടോണി, വി സി പ്രിൻസ്, ഫൗണ്ടേഷൻ വൈസ് ചെയർമാൻ ഡോ സിന്ധുമോൾ ജേക്കബ്, ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ, സംസ്ഥാന ബാലസാഹിത്യ

ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതിയംഗം സിജിത അനിൽ, ബിനു പെരുമന, അനൂപ് കട്ടിമറ്റം, ജോയി കളരിയ്ക്കൽ, ഷാജി ആറ്റുപുറം, കുര്യാക്കോസ് മാണി വയലിൽ, ആൻ്റോച്ചൻ ജെയിംസ്, മന്ത്രിയുടെ പിതാവ് ചാൾസ് ആൻ്റണി എന്നിവർ പ്രസംഗിച്ചു. ജിൻസൺ ആൻ്റോ ചാൾസിനു ഗാന്ധി സ്ക്വയറിൻ്റെ മാതൃക ഫാ സാബു കൂടപ്പാട്ടും ഉപഹാരം എബി ജെ ജോസും സമ്മാനിച്ചു.

ഓസ്ട്രേലിയയിലെ നോർത്തേൻ ടെറിറ്ററിയിലെ മന്ത്രി ജിൻസൺ ആൻ്റോ ചാൾസ് മൂന്നാനിയിലെ ഗാന്ധിസ്ക്വയറിൽ പുഷ്പാർച്ചന നടത്തുന്നു. മഹാത്മാഗാന്ധി ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, ഡോ സിന്ധുമോൾ ജേക്കബ്, സാംജി പഴേപറമ്പിൽ, ഫാ സാബു കൂടപ്പാട്ട്, വി സി പ്രിൻസ്, മുനിസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തൻ, സിജിത അനിൽ, സിജി ടോണി, ബിനു പെരുമന എന്നിവർ സമീപം.

spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related