ഏറ്റുമാനൂർ:ചൂരക്കുളങ്ങര ഭദ്രകാളി ക്ഷേത്രത്തിലെ മകരഭരണി ഉത്സവം ജനുവരി 30 മുതൽ ഫെബ്രുവരി അഞ്ചുവരെ ക്ഷേത്ര ചടങ്ങുകളോടുംവിവിധ കലാപരിപാടികളോടും കൂടിനടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.30ന് രാവിലെ 8. 30ന് ക്ഷേത്രം തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെയും മേൽശാന്തി പുന്നക്കൽ ഇല്ലത്ത് നീലകണ്ഠൻ നമ്പൂതിരിയുടെയും കാർമികത്വത്തിൽ 25 കലശം .വൈകിട്ട് ഏഴിന് സിനിമ നടൻ കോട്ടയം രമേശ് കലാപരിപാടികൾ ഉദ്ഘാടനം ചെയ്യും. തുടർന്ന്ഏറ്റുമാനൂർ സജിയും സംഘവും അവതരിപ്പിക്കുന്ന വയലിൻ ത്രയം. 8.30-ന് നൃത്തനാടകം.
31- ന് വൈകീട്ട് 5.30-ന് തോറ്റംപ്പാട്ട്, 8 – ന് കഥകളി കഥ സീതാ സ്വയംവരം.
ഫെബ്രുവരി ഒന്നിന് രാത്രി 7.30-ന് നൃത്താർച്ചന, രണ്ടിന് രാവിലെ 10- ന് പൊങ്കാല നിവേദ്യം,
വൈകീട്ട് ഏഴിന് ട്രിപ്പിൽ തായമ്പക,
മൂന്നിന് വൈകീട്ട് ഏഴിന് കളത്തൂർ ധ്വനി മ്യൂസികിൻ്റെക്ലാസിക്കൽ ഡാൻസ്,
തിരുവാതിര, ഭക്തിഗാനമേള.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
നാലിന് വൈകുന്നേരം 5.30-ന് ശാസ്താംപ്പാട്ട്, 7.30 -ന് നൃത്തനൃത്യങ്ങൾ.
അഞ്ചിന് രാവിലെ 8.15-ന് കുംഭകുടം എഴുന്നള്ളിപ്പ്, 9.30-ന് കുംഭകുട ഘോഷയാത്ര എന്നിവയാണ് പ്രധാന പരിപാടികൾ.
ദേവസ്വം ഭാരവാഹികളായ നീലകണ്ഠൻ നമ്പുതിരി , ഉത്സവ കമ്മിറ്റി ജനറൽ കൺവീനർ
ബിജോ കൃഷ്ണൻ, സെക്രട്ടറി കെ.എസ്. സുകുമാരൻ, ട്രഷറർ ശശിധരൻ മൂസത്
തുടങ്ങിയവർ പങ്കെടുത്തു.