ലഹരിക്കെതിരെ സ്വയം പ്രതിരോധത്തിന് ‘ഇൻസ്പയർ -22 ‘ പദ്ധതിയുമായി ഹയർ സെക്കൻ്ററി വകുപ്പ്
മലയാറ്റൂർ.മാറുന്ന ലോകത്തിൻ്റെ വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കുന്നതിനും
ലഹരിക്കെതിരെ സ്വയം പ്രതിരോധത്തിന് വിദ്യാർഥികളെ
സജ്ജരാക്കുന്നതിനുമായി പൊതുവിദ്യാഭ്യാസ വകുപ്പ് ,കരിയർ ഗൈഡൻസ് ആൻ്റ് അഡോളസൻ്റ് കൗൺസലിങ് സെല്ലിൻ്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ‘ഇൻസ്പയർ-22’ പരിശീലന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ആർ.ജയകുമാർ എറണാകുളം ആശിർ ഭവനിൽ നിർവ്വഹിച്ചു. പദ്ധതിയുടെ ജില്ലാ കോ-ഓർഡിനേറ്റർ ഡോ.സി.എ. ബിജോയ് അധ്യക്ഷത വഹിച്ചു. അഡ്വ.ചാർളി പോൾ, ജോസ് മഴുവഞ്ചേരി, ഡോ.ജോസ് ആൻ്റണി. അഡ്വ.ഗ്ലോറി ജോർജ്, ഡോ.അനൂപ് കുമാർ, സ്റ്റേറ്റ് കോ ഓർഡിനേറ്റർ ഡോ. സി.എം.അസീം എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. വിദ്യാഭ്യാസ ജില്ലാ കൺവീനർ ഡോ.വി.സനൽകുമാർ, വി.എസ്. പ്രമോദ് ,റിജി പൗലോസ് ,സിനോജ് ജോർജ് എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ എല്ലാ ഹയർ സെക്കൻ്ററി സ്കൂളുകളിലും
പരിശീലനം ലഭിച്ച സൗഹൃദ ക്ലബ് കോ-ഓർഡിനേറ്റർമാരുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ സ്വയം പ്രതിരോധത്തിന് വിദ്യാർഥികളെ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
അധ്യാപകർക്കുള്ള ത്രിദിന പരിശീലനത്തിൻ്റെ സമാപന സമ്മേളനം ഹയർ സെക്കൻ്ററി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ കെ അബ്ദുൾ കരീം ഉദ്ഘാടനം ചെയ്തു. ജില്ലാ അക്കാഡമിക് കോ-ഓർഡിനേറ്റർ എ. ശങ്കരനാരായണൻ മുഖ്യാതിഥിയായിരുന്നു.
…….