ഏറ്റുമാനൂർ : വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ എസ് ബിജു ക്യാപ്ടനായ വ്യാപാര സംരക്ഷണ സന്ദേശ ജാഥയ്ക്ക് ഏറ്റുമാനൂരിൽ ഉജ്വല സ്വീകരണം ഒരുക്കി. ഏറ്റുമാനൂർ സെൻട്രൽ ജംഗ്ഷനിൽ സ്വാഗതസംഘം ചെയർമാൻ ബാബു ജോർജ് ഹാരമണിയിച്ചു. തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ കരഘാട്ടവും ഗരുഡനും അണിനിരന്ന്
പ്രകടനമായി ജാഥാ ക്യാപ്റ്റനെയും അംഗങ്ങളെയും പ്രൈവറ്റ് ബസ്റ്റാൻഡിൽ ഒരുക്കിയ സ്വീകരണ കേന്ദ്രത്തിലേക്ക് ആനയിച്ചു. വിവിധ സംഘടന പ്രതിനിധികൾ ഹാരമണിയിച്ചു.സ്വീകരണ യോഗത്തിൽ ബാബു ജോർജ് അധ്യക്ഷനായി. ജാഥ ക്യാപ്റ്റൻ ഇ എസ് ബിജു ജാഥയുടെ ഉദ്ദേശലക്ഷ്യങ്ങൾ വിശദീകരിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ എൻ
വേണുഗോപാൽ, ജില്ല കമ്മിറ്റിയംഗങ്ങളായ അഡ്വ. വി ജയപ്രകാശ്, എം എസ് സാനു, സമിതി സംസ്ഥാന കമ്മിറ്റിയംഗങ്ങളായ അബ്ദുൾ സലിം, അന്നമ്മ രാജു,ജില്ല പ്രസിഡൻ്റ് ഔസേപ്പച്ചൻ തകിടിയേൽ, സെക്രട്ടറി ജോജി ജോസഫ് എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി എം കെ സുഗതൻ സ്വാഗതവും ട്രഷറർ പി ജി സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision