ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് എതിരെ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ്. അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാരിന്റെ ആരോഗ്യമേഖലയില്‍ നടന്നത് വന്‍ അഴിമതിയെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ഇതുമായി ബന്ധപ്പെട്ട അഴിമതികള്‍ ഒരോന്നായി പുറത്ത് വിടും എന്ന് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ പറഞ്ഞു.
ആരോഗ്യമേഖലയില്‍ 382 കോടിയുടെ അഴിമതി നടന്നതായി കോണ്‍ഗ്രസ് ആരോപിച്ചു. ഡല്‍ഹിയിലെ പല ആശുപത്രികളിലും അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ല. ആശുപത്രികളില്‍ മതിയായ ജീവനക്കാര്‍ ഇല്ല. ആശുപത്രികള്‍ക്കയി ചിലവഴിച്ച തുക രേഖകളില്‍ മാത്രമൊതുങ്ങുകയാണ്.