2024 ജനുവരി 22 ബുധൻ 1199 മകരം 09
വാർത്തകൾ
- ചരിത്ര പ്രസിദ്ധമായ കുടക്കച്ചിറ പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ വിവാഹത്തിരുനാൾ
ജനുവരി 17 മുതൽ 27 വരെയുള്ള ദിനങ്ങളിൽ നടത്തപ്പെടുമെന്ന് വികാരി ഫാ .തോമസ് മഠത്തിപ്പറമ്പിൽ അറിയിച്ചു . ജനുവരി 17 വെള്ളിയാഴ്ച്ച മുതൽ വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന ,മധ്യസ്ഥ പ്രാർത്ഥന ,നൊവേന .21,22,23 തീയതികളിൽ ഫാ .ജോസഫ് പുത്തൻപുരക്കൽ നേതൃത്വം നൽകുന്ന ബൈബിൾ കൺവെൻഷൻ .
- വ്യാപാര സംരക്ഷണ സന്ദേശ ജാഥയ്ക്ക് പാലായിൽ ഉജ്ജ്വല സ്വീകരണം
പാലാ:കേന്ദ്ര സർക്കാർ പ്രത്യേക പാക്കേജ് നടപ്പിലാക്കി ചെറുകിട വ്യാപാരികളെ സംരക്ഷിക്കണമെന്ന് വ്യാപാര സംരക്ഷണ സന്ദേശ ജാഥാ ക്യാപ്ടൻ ഇ എസ് ബിജു അഭിപ്രായപ്പെട്ടു.വ്യാപാര സംരക്ഷണ സന്ദേശ ജാഥയ്ക്ക് പാലായിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
- ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മോശം പ്രകടനത്തിന് ശേഷം ഇന്ത്യ നാളെ ടി20 പരമ്പരക്ക്
ബോര്‍ഡര്‍ ഗാവാസ്‌കര്‍ ട്രോഫി ടെസ്റ്റിലെ മോശം പ്രകടനങ്ങള്‍ക്ക് ശേഷം ടീം ഇന്ത്യ നാളെ ഇംഗ്ലണ്ടുമായുള്ള ട്വന്റി ട്വന്റി മത്സര പരമ്പര സ്വന്തമാക്കാന്‍ ഇറങ്ങും. അടുത്ത മാസം ആരംഭിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ടിന് അവരുടെ ആദ്യ എതിരാളിയാണ് ഇന്ത്യ. നാളെ തുടങ്ങുന്ന ട്വന്റി ട്വന്റി പരമ്പരയില്‍ അഞ്ച് മത്സരങ്ങളാണുള്ളത്. ഇന്ത്യ ആതിഥ്യമരുളുന്ന പരമ്പരയിലെ ആദ്യ മാച്ച് വൈകുന്നേരം ഏഴിന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ്.
- ക്രൈസ്തവ വിശ്വാസത്തെ ചേര്‍ത്തുപിടിച്ച് ട്രംപിന്‍റെ സ്ഥാനാരോഹണം
അമേരിക്കയുടെ ക്രിസ്തീയ പാരമ്പര്യവും തനിമയും നിലനിര്‍ത്തി ഡൊണാള്‍ഡ് ട്രംപിന്‍റെ സ്ഥാനാരോഹണം. കർദ്ദിനാൾ ഡോളന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച സത്യാപ്രതിജ്ഞ ചടങ്ങ് ഫാ. ഫ്രാങ്ക് മാന്റെ പ്രാര്‍ത്ഥനയോടെ സമാപിച്ചത്. വൈറ്റ് ഹൗസിനു സമീപം സെൻ്റ് ജോൺസ് എപ്പിസ്കോപ്പൽ പള്ളിയിലെ വിശുദ്ധ കുർബാനയോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.
- ബിയർ കുപ്പി പൊട്ടിച്ച് പൊലീസിനെ കുത്തി രക്ഷപ്പെടാൻ ശ്രമിച്ച് ബാങ്ക് കവർച്ചാകേസ് പ്രതി
തെളിവെടുപ്പിനിടെ പൊലീസിനെ ബിയർ ബോട്ടിൽ പൊട്ടിച്ച് കുത്തി രക്ഷപ്പെടാൻ ശ്രമിച്ച് മംഗളുരു ബാങ്ക് കവർച്ചാക്കേസിലെ പ്രതി. പ്രതിയുടെ കാലിൽ വെടിവച്ച് വീഴ്ത്തിയ പൊലീസ് പിന്നീട് ഇയാളെ ബലപ്രയോഗത്തിലൂടെ കീഴ്‍പ്പെടുത്തുകയായിരുന്നു. കാലിന് പരിക്കേറ്റ പ്രതിയെയും ആക്രമണശ്രമത്തിൽ പരിക്കേറ്റ മൂന്ന് പൊലീസുകാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
- പിപിഇ കിറ്റ് ഇടപാടിൽ ക്രമക്കേട്; സംസ്ഥാനത്തിന് 10.23 കോടി അധിക ബാധ്യതയുണ്ടായെന്ന് സിഎജി
കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് സംസ്ഥാനം പിപിഇ കിറ്റ് വാങ്ങിയതിൽ ക്രമക്കേട് കണ്ടെത്തിയതായി സിഎജി റിപ്പോർട്ട്. പിപിഇ കിറ്റ് ഇടപാടിലൂടെ സംസ്ഥാനത്തിന് 10.23 കോടി രൂപയുടെ അധിക ബാധ്യതയുണ്ടായെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.
- ഇടതുപക്ഷ സര്‍ക്കാര്‍ നടത്തിയത് മനുഷ്യത്വമില്ലാത്ത കൊള്ളയെന്ന് കെ സുരേന്ദ്രന്‍
കൊവിഡ് കാല പിപിഇ കിറ്റ് ഇടപാടില്‍ ക്രമക്കേടുണ്ടായെന്ന സിഎജി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മഹാമാരിയുടെ കാലത്ത് ലോകം വിറങ്ങലിച്ചു നില്‍കുമ്പോള്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ നടത്തിയത് മനുഷ്യത്വമില്ലാത്ത കൊള്ളയായിരുന്നെന്ന് കെ സുരേന്ദ്രന്‍ വ്യക്തമാക്കി.
- എലപ്പുള്ളി മദ്യപ്ലാൻറ് അനുമതി; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്
പാലക്കാട് എലപ്പുള്ളി മദ്യപ്ലാന്റ് അനുമതിയിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. പ്രവർത്തകർ പിരിഞ്ഞുപോകാൻ തയ്യാറാവാതെ വന്നപ്പോൾ പൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. എന്നാൽ ജലപീരങ്കി പ്രയോഗിച്ചതിന് ശേഷവും പ്രവർത്തകർ വീണ്ടും പ്രതിഷേധം കടുപ്പിച്ച് മുന്നോട്ട് വരികയാണ് ഉണ്ടായത്.
- ഒഡീഷയിൽ 14 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന
ഒഡീഷയിലെ നുവാപാഡ ജില്ലയിൽ 14 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. തലയ്ക്ക് ഒരുകോടി രൂപ വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവും കൊല്ലപ്പെട്ടു. ഒഡിഷ -ഛത്തീസ്ഗഡ് സംയുക്ത സേനയുടെ ദൗത്യത്തിലാണ് നടപടി. ഒഡീഷയിലെ നുവാപാഡ ജില്ലയിൽ 14 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. തലയ്ക്ക് ഒരുകോടി രൂപ വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവും കൊല്ലപ്പെട്ടു. ഒഡിഷ -ഛത്തീസ്ഗഡ് സംയുക്ത സേനയുടെ ദൗത്യത്തിലാണ് നടപടി.
- മെഡിക്കൽ മാലിന്യം തള്ളിയ സംഭവത്തിൽ ആവശ്യവുമായി തമിഴ്നാട്
തിരുനെൽവേലിയിൽ മെഡിക്കൽ മാലിന്യം തള്ളിയ സംഭവത്തിൽ കേരളത്തോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് തമിഴ്നാട് സർക്കാർ. ഹരിത ട്രൈബ്യൂണൽ ബെഞ്ചിന് മുന്നിലാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. പരിസ്ഥിതി നശിപ്പിച്ചതിന് നഷ്ടപരിഹാരം വേണം. മാലിന്യം നിക്ഷേപിച്ചവർക്കെതിരെ കേരളം നോട്ടീസ് അയക്കുക മാത്രമാണ് ചെയ്തതെന്നും നഷ്ടപരിഹാരം നൽകുന്നതിൽ എന്ത് നടപടിയെടുത്തെന്ന് കേരളം വിശദീകരിക്കണമെന്ന് ഹരിത ട്രൈബ്യൂണൽ വ്യക്തമാക്കി.