പ്രകൃതിയിൽ നിന്നും നമുക്ക് ലഭിച്ച സൗഭാഗ്യങ്ങൾ വരും തലമുറയ്ക്ക് കൂടി കരുതി വയ്ക്കേണ്ടത് നാമോരോരുത്തരുടെയും കടമയാണ് വർദ്ധിച്ചുവരുന്ന വൈദ്യുതി കണക്ക് ആവശ്യത്തിനനുസരിച്ച് ഉത്പാദിക്കാൻ കഴിയാത്ത അവസ്ഥയാണ് ഇന്ന് ഈ സമൂഹത്തിൽ ഉള്ളത്. കേരളത്തിൽ ഇന്ന് ഉപയോഗിക്കുന്ന വൈദ്യുതിയുടെ സിംഹഭാഗവും അന്യസംസ്ഥാനങ്ങളിൽ നിന്നും ഉത്പാദിക്കപ്പെടുന്നത്. വൈദ്യുതിയുടെ സിംഹഭാഗവും കാലാവസ്ഥാ വ്യതിയാനവും, അന്തരീക്ഷ ഊഷ്മ വർധിക്കുന്നതും പ്രകൃതിദുര ദുരന്തങ്ങൾക്ക് ഒരു പ്രധാന കാരണം. നമ്മുടെ സുന്ദര ഹരിതാഭമായ ഭൂമി അന്തരീക്ഷ മലിനീകരണത്തിൽ നിന്നും സംരക്ഷിക്കാൻ നമുക്ക് സാധിക്കണം. ഗവേഷണങ്ങളിലൂടെയും പരിശീലന പരിപാടികളിലൂടെയും പൊതുജനങ്ങൾക്കായുള്ള ബോധവൽക്കരണത്തിലൂടെയും വരും തലമുറയ്ക്കായി എനർജി സംരക്ഷിക്കാൻ സാധിക്കും എന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.